
കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കും; ഭീകരരെ വെറുതെവിടില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കുമെന്നും ഭീകരർക്ക് തക്കതായ ശിക്ഷ നല്‍മെന്നും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ല്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവർത്തിച്ചത്. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും ലോകരാജ്യങ്ങളുടെയെല്ലാം പിന്തുണ ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പല ലോകനേതാക്കളും എന്നെ ഫോണില്‍ ബന്ധപ്പെട്ടു, ചിലർ കത്തെഴുതി, സന്ദേശങ്ങള്‍ അയച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി, പിന്തുണ അറിയിച്ചു. ഭീകരവാദത്തിനെതിരെ പോരാടാൻ 140 കോടി ഇന്ത്യൻ…