സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ 28 മുതൽ

              തിരുവനന്തപുരം : ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET JULY 2025) www.lbscentre.kerala.gov.in -ൽ ഓൺലൈനായി ഏപ്രിൽ 28 മുതൽ രജിസ്റ്റർ ചെയ്യാം. 25/04/2025 ലെ സർക്കാർ ഉത്തരവ് G.O.(Rt) No.2875/2025/GEDN പ്രകാരം എൽബിഎസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയെയാണ് സെറ്റ് പരീക്ഷ നടത്തുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രോസ്‌പെക്ടസും, സിലബസും എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ…

Read More

‘അത് ഈസ്റ്ററിന് ബാക്കി വന്ന പടക്കം’; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

തൃശൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. വീടിന് മുന്നില്‍ വച്ച് പടക്കം പൊട്ടിച്ചത് നാട്ടുകാരായ മൂന്ന് യുവാക്കളാണെന്നും പൊലീസ് പറഞ്ഞു. സ്വന്തം വീടിന് മുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചത്. പൊട്ടിത്തെറി ശബ്ദം കേട്ട് പൊലീസ് എത്തിയതോടെ പേടിച്ച് മിണ്ടാതിരിക്കുകയായിരുന്നെന്നും യുവാക്കള്‍ പറഞ്ഞു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് കേസ് എടുത്തതിന് ശേഷം യുവാക്കളെ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു….

Read More

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിന് എതിരെ സിബിഐ കേസ്

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാമിന് എതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേസിലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി സിബിഐ പരാതി എഴുതി വാങ്ങി. തുടര്‍ന്ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ കേസിന്റെ എഫ്ഐആര്‍…

Read More

‘ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്, തലയ്ക്ക് സുഖമില്ലെങ്കിൽ ചികിത്സിക്കണം’; ആറാട്ടണ്ണൻ കേസിൽ നടി ഉഷ

ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന യൂ‍ട്യൂബർ സന്തോഷ് വർക്കിയ്ക്കെതിരെ കേസ് കൊടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നടി ഉഷ ഹസീന. മാനസിക പ്രശ്നമുള്ള ഒരാളാണെന്ന തോന്നലിലാണ് ഇയാൾക്കെതിരെ മുമ്പ് പ്രതികരിക്കാതിരുന്നതെന്നും എന്നാൽ മലയാള സിനിമയിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഉഷ പറയുന്നു. പലയിടങ്ങളിലായി ആയിരക്കണക്കിന് സ്ത്രീകൾ ജോലി ചെയ്യുന്ന ഒരു മേഖലയാണ് സിനിമ. ഈ സ്ത്രീകൾ വേശ്യകളാണെന്ന് പറയുന്നത് ഒരിക്കലും അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് ഉഷ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ്…

Read More

മാർപാപ്പയുടെ ഭൗതിക ശരീരമടങ്ങിയ പേടകം പൂട്ടി മുദ്രവച്ചു; അന്ത്യയാത്രയെ അനുഗമിക്കാൻ ലക്ഷങ്ങൾ

ഫ്രാൻസിസ് മാർപ്പാപ്പയുടെ മൃതദേഹമടങ്ങിയ പെട്ടി തികച്ചും സ്വകാര്യമായ ചടങ്ങിൽ വെച്ച് പൂട്ടി. വത്തിക്കാൻ അപ്പോസ്തോലിക് കൊട്ടാരത്തിൽ വെച്ചാണ് കൂരിയ അംഗങ്ങളുടെ സാന്നിധ്യത്തിൽ ഈ ചടങ്ങ് നടന്നത്. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ ശവസംസ്കാര ചടങ്ങുകൾ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും. കത്തോലിക്ക വിശ്വാസാചാര പ്രകാരം അന്തരിച്ച പോപ്പിൻ്റെ ഭൗതിക ശരീരമടങ്ങിയ പേടകം വത്തിക്കാനിലെ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിൽ പൂട്ടി മുദ്രവെക്കുന്നത് പാപ്പയുടെ മഹനീയമായ ജീവിതം സേവനത്തിനും മനുഷ്യ മോചനത്തിനുമായി സമർപ്പിച്ചതിൻ്റെ ആദരസൂചകമായിട്ടാണ്. മാർപ്പാപ്പയുടെ ഏറ്റവും വിശ്വസ്തരായ കൂരിയ…

Read More

മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും  കൂട്ടി പുതുച്ചേരി സർക്കാർ; മാഹിയിൽ മദ്യ വില കൂടും

ചെന്നൈ: മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ തീരുമാനിച്ച് പുതുച്ചേരി സർക്കാർ. ഇത് പ്രാബല്യത്തിൽ വരുന്നതോടെ മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും. വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷൻ ഫീസും കൂടും. മദ്യത്തിന്റെ എക്സൈസ് തീരുവയും അഡിഷണൽ എക്സൈസ് തീരുവയും സ്പെഷ്യൽ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും ഏതാണ്ട് ഇരട്ടിയാക്കാനാണ് പുതുച്ചേരി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ലഫ്റ്റനന്റ് ഗവർണർ ഒപ്പുവെക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കൽ, യാനം…

Read More

എറണാകുളത്ത് ഹാഷിഷ് ഓയിലും സ്റ്റാമ്പുമായി 19കാരൻ പിടിയില്‍

കൊച്ചി: എറണാകുളത്ത് ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി 19 കാരൻ പിടിയില്‍. എളമക്കര പോലീസ് സ്റ്റേഷന്റെ പരിധിയില്‍ താന്നിക്കല്‍ ഭാഗത്ത് താമസിക്കുന്ന അതുല്‍ കൃഷ്ണ എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പനങ്ങാട് വൈഷ്ണവ് എന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അതുലിനെ പോലീസ് പിടികൂടിയത്. പരിശോധനയില്‍ എട്ട് ഗ്രാം ഹാഷിഷ് ഓയിലും 16 എല്‍എസ്ഡി സ്റ്റാമ്പും 61 സ്റ്റാമ്പ് പോലുള്ള പേപ്പറുമാണ് പിടിച്ചത്. അന്വേഷണ സംഘത്തില്‍…

Read More

ഭര്‍ത്തൃവീട്ടിനുള്ളില്‍ പ്രവേശിക്കാനുള്ള കോടതി ഉത്തരവുമായിട്ട് വന്നിട്ടും രാത്രി വരാന്തയില്‍ കിടന്നുറങ്ങേണ്ടി വന്ന് സ്ത്രീ; പോലീസെത്തി പൂട്ട് പൊളിച്ചു

കോഴിക്കോട്: ഭര്‍ത്തൃവീട്ടിനുള്ളില്‍ പ്രവേശിക്കാനുള്ള കോടതി ഉത്തരവുമായിട്ട് വന്നിട്ടും രാത്രി വരാന്തയില്‍ കിടന്നുറങ്ങേണ്ടി വന്ന് സ്ത്രീ. കോട്ടൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട മൂലാട് അങ്കണവാടിക്ക് സമീപമുള്ള എടയാടിക്കണ്ടി വീട്ടിലാൽ പാറക്കണ്ടി സജീവന്റെ ഭാര്യയും കോട്ടയം പൊന്‍കുന്നം സ്വദേശിയുമായ ലിജി സജി രണ്ടുദിവസം തള്ളിനീക്കുകയായിരുന്നു. ഒടുവില്‍ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ പോലീസെത്തി പിന്‍വാതില്‍ തുറന്നാണ് വെള്ളിയാഴ്ച വൈകീട്ട് ലിജി അകത്തുകയറിയത്. അപ്പോഴും വീടിനുള്ളിലെ മറ്റു മുറികളെല്ലാം പൂട്ടിയനിലയിലാണ്. ഗാര്‍ഹികപീഡന പരാതിയുമായി പേരാമ്പ്ര കോടതിയെ സമീപിച്ച ലിജിക്ക് ഭര്‍ത്താവിന്റെ പേരിലുണ്ടായിരുന്ന…

Read More

ഹോട്ടലിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് മോഷണം;  പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഹോട്ടലിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് മോഷണം നടത്തി രക്ഷപെടുന്നതിനിടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയിൽ. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് കാക്കച്ചിക്കണ്ടി 26 കാരനായ റുഫൈല്‍ ആണ് പിടിയിലായത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി മുങ്ങിയ സംഭവത്തിലാണ് എലത്തൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അടിപിടി, ബൈക്ക് മോഷണം, കവര്‍ച്ച, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ…

Read More

യു പി ക്ലാസുകളിലും ഇനി വെറുതെ പരീക്ഷയെഴുതി ജയിക്കാൻ പറ്റില്ല;അടുത്ത വര്‍ഷം മുതല്‍ മിനിമം മാര്‍ക്ക് വേണമെന്ന് മന്ത്രി

മലപ്പുറം:അടുത്ത വർഷം മുതല്‍ സബ്ജക്‌ട് മിനിമം 5,6,7 ക്ലാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.അതായത് യുപി ക്ലാസ് എഴുത്ത് പരീക്ഷകള്‍ക്ക് പാസാകാനും ഇനി മുതല്‍ മിനിമം മാ‌ർക്ക് തിട്ടപ്പെടുത്തുമെന്ന് സാരം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സില്‍ വിജയകരമായി സബ്ജക്‌ട് മിനിമവും തുടർ ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ വിദ്യാർത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial