Headlines

തുടരും സിനിമയുടെ റിലീസ് ദിവസം കൊച്ചിയിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്ക്

കൊച്ചി:ഇന്നലെ രാത്രി കേരളത്തിൽ പല ഇടങ്ങളിലെയും റോഡുകളിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്ക് ആണ് നേരിട്ടത്. കാരണമോ, മോഹൻലാലിന്റെ ‘തുടരും’ ചിത്രത്തിന്റെ റിലീസ്. കൊച്ചി എം ജി റോഡിലെ കവിതാ തിയേറ്റർ ഇന്നലെ വൈകിട്ടോടെ കരകവിഞ്ഞൊഴുകുകയായിരുന്നു. സിനിമ കണ്ടിറങ്ങിയവരുടെ തിരക്കും കാണാൻ കയറുന്നവരുടെ തള്ളിക്കയറ്റവും വാഹനങ്ങളുമായി മണിക്കൂറുകൾ നീണ്ട ബ്ലോക്ക് ആണ് എം ജി റോഡിൽ ഉണ്ടായത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെ തുടരും സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. തരുൺ…

Read More

പ്രശസ്ത ചരിത്രകാരൻ എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചരിത്രകാരൻ എംജിഎസ് നാരായണൻ അന്തരിച്ചു. 92 വയസായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. . ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. പൊന്നാനി സ്വദേശിയാണ്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിന്‍റെ ഗവേഷണം. കേരള…

Read More

ബിഎസ്എഫ് ജവാനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി : പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ജവാനെ വിട്ട് നൽകിയില്ലെങ്കിൽ കടുത്ത പ്രഹരം നേരിടേണ്ടി വരും. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാരിനോട് അഭ്യർഥനയുമായി ജവാൻ്റെ കുടുംബം. ഭർത്താവിൻ്റെ ജീവനിൽ ആശങ്കയെന്ന് ഭാര്യ രജനി പറഞ്ഞു. തന്റെ ഭർത്താവിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സർക്കാരിനോട് കണ്ണീരോടെ അവർ അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് വിളിച്ചിരുന്നു. എന്റെ ഭർത്താവിനെ ഡ്യൂട്ടിയിലായിരിക്കെ പാക് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. അവർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ്…

Read More

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മർദിച്ചതായി പരാതി

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മർദിച്ചതായി പരാതി. സ്കൂളില്‍ വച്ചുണ്ടായ പ്രശ്നങ്ങള്‍ക്ക് പക വീട്ടാനായിരുന്നു ആക്രമിച്ചത് വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദനമേറ്റത്. സ്കൂളില്‍ സഹപാഠികളുമായി മുമ്പുണ്ടായ വാക്കുതർക്കമാണ് മർദനത്തിന് കാരണമെന്ന് പരിക്കേറ്റ മുബീൻ പറഞ്ഞു. മലപ്പുറം മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുബീൻ. സ്കൂളില്‍ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് മുബീനും സഹപാഠികളും തമ്മില്‍ വാക്കുതർക്കമുണ്ടായി.സ്കൂള്‍ അധികൃത‍ർ ഇടപെട്ടാണ് അന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇന്നലെ സ്കൂളിലെ കായിക പരിശീലന ക്യാമ്പ്…

Read More

‘പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ല’; ജലമന്ത്രി സി ആര്‍ പാട്ടീല്‍

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ജലവകുപ്പ് മന്ത്രി സി ആര്‍ പാട്ടീല്‍. സിന്ധുനദീജല കരാര്‍ മരവിപ്പിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. നദീജലം പാകിസ്താന് നല്‍കാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഹ്രസ്വകാല , ദീര്‍ഘകാല നടപടികള്‍ ഇതിനായി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന് നദീജലം ലഭിക്കാതിരിക്കാനായി മൂന്ന് തലങ്ങളിലുള്ള നടപടികളാണ് ഇന്ത്യ…

Read More

പത്തനംതിട്ടയില്‍ അല്‍ഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ  അല്‍ഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ് അറസ്റ്റില്‍.കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ശശിധരൻപിള്ളയെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മർദനത്തില്‍ ആന്തരിക രക്തസ്രാവം ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികൻ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. വീണ് പരിക്കേറ്റുവെന്ന് കള്ളം പറഞ്ഞാണ് വയോധികനെ ഹോം നേഴ്സ് ആശുപത്രിയിലാക്കിയത്. അടൂരിലെ ഏജൻസി വഴി ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ഹോം നഴ്സിനെ ബന്ധുക്കള്‍ ജോലിക്ക് നിർത്തിയത്. ഇക്കഴിഞ്ഞ 22ാം…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്; പ്രണാമമർപ്പിക്കാൻ ലോക നേതാക്കളെത്തും

         ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിൽ പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സംസ്കാര ശ്രൂശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിതുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്കാര…

Read More

നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ തടി കയറ്റി വന്ന ലോറി ഇടിച്ച് ഒരു മരണം

തൃശ്ശൂര്‍: കുട്ടനെല്ലൂരില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ തടികയറ്റി വന്ന ലോറി ഇടിച്ച് ഒരു മരണം. തടി ലോറിയിലെ ക്ലീനറായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ബഷീര്‍ (50) ആണ് മരിച്ചത്. ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.

Read More

ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്. ജനുവരി 24ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർ‌ക്കുലർ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേൽപിക്കൽ, കലാപം , ലഹള, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ…

Read More

പാകിസ്ഥാനിൽ സ്ഫോടനത്തിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial