ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു;ആക്രമണം നടത്തിയത് ബൈക്കിലെത്തിയവര്‍

തൃശൂർ :ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു.തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കില്‍ എത്തിയ നാലു പേരാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്‌ഫോടനം നടന്നത്. വീടിന് മുമ്ബിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ…

Read More

സിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക മാറ്റി; നീക്കം ചെയ്‌ത്‌ ഹിമാചൽ രാജ്ഭവൻ

       സിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക നീക്കി. ഹിമാചൽ രാജ്ഭവനിൽ നിന്നാണ് പതാക നീക്കിയത്. സിംലയിലെ രാജ്ഭവനിലെ ചരിത്രപ്രസിദ്ധമായ മേശപ്പുറത്ത് വച്ചിരുന്ന പാകിസ്താൻ പതാക വെള്ളിയാഴ്ച നീക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് നീക്കം. ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല ചെയ്യപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ സ്വീകരിച്ച…

Read More

കളിക്കുന്നതിനിടെ തല അലൂമിനിയം കലത്തിൽ കുടുങ്ങി, രണ്ടു വയസുകാരിക്ക് തുണയായി ഫയർഫോഴ്സ്

കണ്ണൂർ: ധർമ്മടം അണ്ടലൂരിൽ കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന. ധർമ്മടം അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് വെള്ളിയാഴ്ച്ച രാവിലെ കലം കുടുങ്ങിയത്. അടുക്കളയിൽ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടിയുടെ തല അലൂമിനിയം കലത്തിന്റെ ഉള്ളിൽ അകപ്പെടുതയായിരുന്നു. വീട്ടുകാർ കലം ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്. ഏറെ സമയമെടുത്താണ് കുട്ടിയുടെ…

Read More

ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 3 ലക്ഷം രൂപ വായ്പ– കേരള ബാങ്കും കേരള ഓട്ടോ മൊബൈൽ ലിമിറ്റഡും ധാരണ പത്രം ഒപ്പു വച്ചു

കേരള ബാങ്ക് പുതിയതായി ആവിഷ്കരിച്ച ഇലക്ട്രിക് ത്രീവീലർ വായ്പയുടെ ഗുണഫലം സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനായി വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ മുചക്ര വാഹന നിർമ്മാതാക്കളും വിതരണക്കാരുമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡുമായി ധാരണപത്രം ഒപ്പിട്ടു. ഇരു സ്ഥാപനങ്ങളിലെയും ഭരണസമിതി തീരുമാന പ്രകാരം KAL നിർമ്മിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ, ഇലക്ട്രിക് കാർട്ട് എന്നിവ വാങ്ങുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കണ്ടെത്തുന്ന അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കാൻ ധാരണയായി. ഇന്നു…

Read More

ട്രേഡിങ് ആപ്പിന്റെ മറവിൽ പണം തട്ടിയ യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിര്‍ച്വല്‍ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ പ്രതികളെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനില്‍ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം അയച്ചുകൊടുക്കുകയും അതിന്റെ ലാഭവിഹിതം കാണിക്കുന്ന ഒരു ആപ്ലിക്കേഷന്‍ പരാതിക്കാരന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ചെയ്തു. ആപ്പില്‍ വലിയ ലാഭവിഹിതം…

Read More

വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള നടപടി എടുത്തിട്ടുണ്ടെന്നും പൊതുവെ അതെല്ലാം ഫലം കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതാപം ഉണ്ടായിരുന്ന ചില പൊതുമേഖല സ്ഥാപനങ്ങള്‍ താഴോട്ട് പോവുകയുണ്ടായി. അതില്‍ കെല്‍ട്രോണ്‍ പോലുള്ളവ ഇപ്പോള്‍ ശെരിയായ പാതയില്‍ മുന്നേറുകയാണ്. നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞു. സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞു. ഓഫീസില്‍ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി…

Read More

വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള നടപടി എടുത്തിട്ടുണ്ടെന്നും പൊതുവെ അതെല്ലാം ഫലം കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതാപം ഉണ്ടായിരുന്ന ചില പൊതുമേഖല സ്ഥാപനങ്ങള്‍ താഴോട്ട് പോവുകയുണ്ടായി. അതില്‍ കെല്‍ട്രോണ്‍ പോലുള്ളവ ഇപ്പോള്‍ ശെരിയായ പാതയില്‍ മുന്നേറുകയാണ്. നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞു. സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞു. ഓഫീസില്‍ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി…

Read More

5,000 വർഷം പഴക്കമുള്ള സ്ത്രീയുടേതെന്ന്‌ കരുതുന്ന മമ്മി പെറുവിൽ കണ്ടെത്തി

5,000 വർഷം പഴക്കമുള്ള സ്ത്രീയുടേതെന്ന്‌ കരുതുന്ന മമ്മി പെറുവിൽ കണ്ടെത്തി. പെറുവിലെ കാരലിലെ ആസ്പറോയിൽ നിന്നാണ് മമ്മി കണ്ടെത്തിയത്. 20 നും 35 നും ഇടയിൽ പ്രായവും 5 അടി ഉയരവുമുള്ള ഒരു സ്ത്രീയുടേതാണ്‌ മമ്മിയെന്നും. അക്കാലത്ത് ഉയർന്ന പദവിയുണ്ടായിരുന്ന ഒരു സ്ത്രീയുടേതാണ് അവശിഷ്ടങ്ങളെന്നും പുരാവസ്തു ഗവേഷകനായ ഡേവിഡ് പലോമിനോ എഎഫ്‌പിയോട് പറഞ്ഞു. “അക്കാലത്ത്‌ ഭരണാധികാരികൾ പുരുഷന്മാരായിരുന്നെന്നും അവർക്ക് സമൂഹത്തിൽ കൂടുതൽ സ്ഥാനമുണ്ടായിരുന്നെന്നും പൊതുവെ കരുതപ്പെട്ടിരുന്നെങ്കിലും കാരൽ നാഗരികതയിൽ സ്ത്രീകൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്” എന്നാണ്‌…

Read More

സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി യുവാവ്

ചെന്നൈ: സഹോദരിയോട് ലൈംഗികാതിക്രമം നടത്തിയ സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി യുവാവ്. പ്രതിയായ വെങ്കട്ട് സുബ്രഹ്മണ്യത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കട്ടിന്‍റെ മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയെയായിരുന്നു പീഡനത്തിനിരയാക്കിയത്. രാമനാഥപുരം വെൺമണി നഗറിൽ സംഭവം നടന്നത്.നംബുരാജനെന്ന വെങ്കട്ടിന്‍റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ടത്. മാർച്ച് 30 മുതൽ നംബുരാജിനെ കാണാനില്ലായിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കിട്ടിയത്. ചോദ്യം ചെയ്യലിൽ വെങ്കട്ട് കുറ്റമേറ്റ് പറയുകയായിരുന്നു.

Read More

ബാർ അസോസിയേഷന്റെ 15 സ്ഥാനങ്ങളിലേക്കും വനിതകളെ മാത്രം തിരഞ്ഞെടുത്തു

പാലാ: പാല ബാർ അസോസിയേഷന്റെ 15 സ്ഥാനങ്ങളിലേക്കും വനിതകളെ മാത്രം തിരഞ്ഞെടുത്തു.  രാജ്യത്തുടനീളം ബാർ അസോസിയേഷനുകളിൽ വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാലാ ബാർ അസോസിയേഷന്റെ നടപടി. ബാർ അസോസിയേഷൻ തസ്തികകളിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി സുപ്രീം കോടതിയിൽ കേസുകൾ ഇപ്പോഴും കെട്ടികിടക്കുന്നുണ്ട്. സുപ്രീം കോടതി ബാർ അസോസിയേഷനിൽ കുറഞ്ഞത് മൂന്നിൽ ഒരു തസ്തികയെങ്കിലും വനിതാ അഭിഭാഷകർക്കായി സംവരണം ചെയ്യണമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ഡൽഹി ഹൈക്കോടതി, കർണാടക തുടങ്ങിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial