
ദുർമന്ത്രവാദം നടത്തി വളർത്തു നായയെ കൊന്ന് ഫ്ലാറ്റിൽ തൂക്കി; യുവതി പിടിയിൽ
ദുർമന്ത്രവാദം നടത്തി നായയെ കൊന്ന് ഫ്ലാറ്റിൽ തൂക്കി യുവതി. ബംഗലൂരുവിലാണ് സംഭവം. ബംഗാൾ സ്വദേശിയായ ത്രിപർണ പായകിനെ പൊലീസ് പിടികൂടി. നാല് ദിവസം മുൻപാണ് നായയെ കൊന്നത്. ഇന്ന് രാവിലെയാണ് യുവതിയുടെ ഫ്‌ളാറ്റിൽ നിന്ന് സംഭവം പുറത്തറിയുന്നത്. യുവതി ഫ്ലാറ്റിൽ നിന്ന് കടന്നുകളഞ്ഞിരുന്നു. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വന്നതോടെ മറ്റുള്ളവർ പരാതിയുമായി രംഗത്തെത്തി. തുടർന്നാണ് നായെ കൊന്ന് തൂക്കിയതായി കണ്ടെത്തിയത്. നാല് ദിവസം മുൻപാണ് യുവതി വളർത്ത് നായയെ കൊന്ന് വാതിലിൽ കെട്ടി തൂക്കിയത്….