എം.എ.ബേബിയുടെ പ്രസംഗത്തിൽ അതൃപ്തി രേഖപ്പെടുത്തി ബിനോയ് വിശ്വം; അച്യുത മേനോനെ ഒഴിവാക്കിയതിൽ വിമർശനം
തൃശൂർ തൃശൂരിൽനിന്ന് പ്രശസ്തിയുടെ കൊടുമുടി കയറിയവരെക്കുറിച്ചുള്ള സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പ്രസംഗത്തിൽ സി.അച്യുതമേനോനെ പരാമർശിക്കാത്തതിൽ അതൃപ്‌തി രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘തൃശൂർ പെരുമ’ പരിപാടിയിൽ ബേബിയുടെ ഉദ്ഘാടന പ്രസംഗത്തിനു പിന്നാലെ പ്രസംഗിച്ച ബിനോയ് വിശ്വം, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേര് പരാമർശിക്കാതെ എങ്ങനെയാണ് തൃശൂരിന്റെ സമരപാരമ്പര്യത്തെയും സാഹിത്യചരിത്രത്തെയും കുറിച്ച് പറയാനാവുകയെന്നു ചോദിച്ചു. തൃശൂരിന്റെ പെരുമയെപ്പറ്റി 40 മിനിറ്റോളം സംസാരിച്ച ബേബി തൃശൂരിലെ ഇഎംഎസിന്റെ…

