സംസ്ഥാനത്ത് അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താൻ തീരുമാനം
തിരുവനന്തപുരം: അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താൻ തീരുമാനം. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അർധവാർഷിക പരീക്ഷകൾ രണ്ട് ഘട്ടമായി നടത്താൻ ആലോചിച്ചിരുന്നത്. എന്നാൽ തീരുമാനം മാറ്റുകയായിരുന്നു. ഡിസംബർ 15നാണ് പരീക്ഷ ആരംഭിക്കുക. 23 പരീക്ഷ പൂർത്തിയായി സ്കൂൾ അടക്കും. ജനുവരി അഞ്ചിനായിരിക്കും തുറക്കുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും. നേരത്തെ, ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട്…

