യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് വിവാദ യൂട്യൂബർ ഷാജൻ സ്കറിയയ്ക്ക് കോടതിയുടെ കർശന നിർദേശം

സ്ത്രീ വിരുദ്ധ വീഡിയോ യൂട്യൂബ് ചാനലിൽ തുടർന്നും അപ്ലോഡ് ചെയ്യുന്നത് കോടതി വിലക്കി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സ്ത്രീവിരുദ്ധ വീഡിയോ പങ്കുവെച്ചു വെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ച് യുവതി പരാതി നൽകിയിരു ന്നു. ഈ പരാതിയിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോടതി യുടെ ഉത്തരവിലാണ് കർശന നിർദേശം. ഷാജൻ സ്കകറിയ ക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസും യുവതി തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിൽ നൽകിയിട്ടുണ്ട്….

Read More

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിവാദം; വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചു

കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ചില വിദ്യാർഥികളെക്കൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘിന്റെ ‘ഗണഗീതം’ ആലപിപ്പിച്ചത് വിവാദമായി. ഈ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ തങ്ങളുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ “ദേശഭക്തിഗാനം” എന്ന കുറിപ്പോടെ പങ്കുവെച്ചതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. സർക്കാർ പരിപാടികൾ ആർഎസ്എസ്സുമായി ബന്ധിപ്പിക്കുന്നതായുള്ള വിമർശനങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംഭവം വന്ദേഭാരത് ഉദ്ഘാടന വേളയിൽ നടന്നത്. ഉദ്ഘാടന യാത്രയിൽ പങ്കെടുത്ത കുട്ടികളാണ് ഗീതം ആലപിച്ചതെന്നാണ് വിവരം. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ…

Read More

ആളില്ലാത്ത കാരണം അമരം ഷോ നടന്നില്ല; എഴുത്തുകാരൻ്റെ കുറിപ്പ് വൈറൽ

35 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രം അമരം 4 K ദൃശ്യ മികവിൽ വെള്ളിയാഴ്ച റീ റിലീസായി പ്രേക്ഷകരിലേക്ക് എത്തി. ഭരതൻ- ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന അമരം തീരദേശ ജനതയുടെ ജീവിത യാഥാർഥ്യങ്ങളെ കൂടി വരച്ചു കാട്ടിയ ചിത്രമായിരുന്നു. എന്നാൽ റീ റിലീസിന്റെ പരസ്യ പ്രചാരണം വേണ്ടത്ര ഇല്ലാതിരുന്നതിനാൽ തിയറ്ററുകളിൽ ആളില്ലാതെ ഷോ നടക്കാതെ ഇറങ്ങി പോരേണ്ടി വന്നുവെന്ന് പറയുകയാണ് എഴുത്തുകാരൻ ഷാജി ടി യു. ചാലക്കുടിയിലെ തിയറ്ററിലാണ് പത്ത് പേര് പോലും തികച്ചില്ലാത്തതിനാൽ ഷോ നടക്കാതെ…

Read More

അധ്യാപകനിൽ നിന്ന് 95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പ്; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

മലപ്പുറം: 95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതികളിൽ രണ്ട് പേരെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. വൻ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ആയിരുന്നു പ്രതികൾ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച് പണം തട്ടിയെടുത്തത്. പെരുമ്പാവൂർ മാരമ്പള്ളി സ്വദേശികളായ മുഹമ്മദ് അസ്ലം(20) മുഹമ്മദ് അഫ്സൽ(20) എന്നിവരെയാണ് മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ അധ്യാപകനെ ഗോൾഡ് ട്രെയ്ഡിങ് വഴി പണം സമ്പാദിക്കാം എന്ന് പറഞ്ഞ്…

Read More

DNA ഡബിൾ ഹീലിക്സ് ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

       അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിർണായക കണ്ടെത്തലായ ഡിഎൻഎ ഡബിൾ ഹീലിക്സ് കണ്ടെത്തിയതിലൂടെ ശ്രദ്ധേയനായി. ഫ്രാൻസിസ് ക്രിക്കിനൊപ്പമാണ് ജനിതക ഘടനയുമായി ബന്ധപ്പെട്ട കണ്ടെത്തൽ നടത്തിയത്. 1962 ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടി. 24-ാം വയസിലായിരുന്നു ജെയിംസ് വാട്സൺ നിർണായക കണ്ടെത്തൽ നടത്തിയത്. ജീവികളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുക, രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുക, ഡിഎൻഎ സാമ്പിളുകളിൽ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, തുടങ്ങിയവയ്ക്കെല്ലാം വാട്സന്റെ കണ്ടെത്തലുകൾ…

Read More

ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദനം, ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിൽ, സംഭവം കോട്ടയത്ത്

  കോട്ടയം : കോട്ടയത്ത് ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദനം. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിലായി. തിരുവഞ്ചൂരിലാണ് സംഭവം. യുവതിയുടെ ശരീരത്തിൽ നിന്ന് ദുരാത്മക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് ആഭിചാര ക്രിയ നടത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. ഭർത്താവ് അഖിൽദാസ്, ഇയാളുടെ അച്ഛൻ ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്. ഈ മാസം രണ്ടാം തീയതി പകൽ 11 മണി മുതൽ രാത്രി 9…

Read More

സ്കൂൾ ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ ബസ്സിടിച്ചു; മലപ്പുറത്ത് മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് സ്കൂൾ വാൻ ഇടിച്ച് അതേ സ്കൂളിലെ എൽകെജി വിദ്യാർഥി മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് അപകടം നടന്നത്. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ 8 വയസ്സുകാരൻ യമിൻ ഇസിൻ ആണ് മരിച്ചത്. സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അതേ ബസിടിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. യുവതിയുടെ ബന്ധു അടക്കം രണ്ട് പേര്‍ പിടിയിൽ.

കോഴിക്കോട്: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. യുവതിയുടെ ബന്ധു അടക്കം രണ്ട് പേര്‍ പിടിയിൽ. പയ്യോളി പുതുപ്പണം സ്വദേശി വാഴക്കണ്ടി താഴെ 20 കാരനായ സായന്ത് പ്രകാശ്, യുവതിയുടെ ബന്ധുവായ മൂരാട് കുന്നുംപുറത്ത് 27 കാരനായ അഖില്‍ എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഒന്‍പത് മാസം മുന്‍പ് അഖില്‍ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം…

Read More

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾക്കും രാസകുങ്കുമത്തിനും വിലക്ക്; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിശാലമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകളുടെ (സാച്ചെറ്റുകൾ) വിൽപ്പന നിരോധിച്ചു. പ്രദേശത്തെ എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും നേരത്തെ ഏർപ്പെടുത്തിയിരുന്ന നിരോധനത്തിന്റെ വിപുലീകരണമാണിത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി നിർദ്ദേശിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾ മാത്രമേ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുവരാൻ പാടുള്ളൂ എന്ന് കോടതി നിർദ്ദേശിച്ചു. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് നിർദ്ദേശം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ…

Read More

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോ‍‍‍‍ര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. പ്രഖ്യാപനം നാളെ ഉണ്ടായേക്കും. സിപിഐഎം സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇന്ന് ചേർന്ന സംസ്ഥാന സിപിഐഎം സെക്രട്ടേറിയേറ്റില്‍ അഞ്ച് പേരുകളാണ് വന്നത്. ഇതില്‍ കൂടുതല്‍ പരിഗണന ജയകുമാറിനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നല്‍കിയത്. ദീർഘകാലം ശബരിമല ഹൈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial