ബെവ്കോയിൽ നിന്ന് മദ്യം വാങ്ങും, കുടിക്കാതെ സൂക്ഷിക്കും; ശേഖരിച്ച 22 കുപ്പി മദ്യവുമായി പിടിയിൽ; ചില്ലറ വിൽപനയ്ക്ക് സൂക്ഷിച്ചതെന്ന് പൊലീസ്
കല്‍പ്പറ്റ : പടിഞ്ഞാറത്തറയിൽ നിയമാനുസൃതമായ അളവില്‍ കവിഞ്ഞ വിദേശ മദ്യ ശേഖരവുമായി ഒരാള്‍ പിടിയിലായി. വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടില്‍ വി.പി. നിഖില്‍(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യമാണിതെന്നും ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നാണ് പ്രതി മദ്യം വാങ്ങി സൂക്ഷിച്ചതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ പടിഞ്ഞാറത്തറ പതിമൂന്നാം മൈല്‍ എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. ഈ സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് 11 ലിറ്റര്‍ വിദേശ…

