പാലക്കാട്ട് ബൈക്കും വാനും കൂട്ടിയിടിച്ചു; സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ പ്ലസ് ടുവിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകന്‍ 17-കാരനായ ദില്‍ജിത്ത് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ഒമിനിവാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ പാലാമ്പട്ടയിലാണ് അപകടം നടന്നത്. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ദിൽജിത്ത്. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തിൽ കഴിഞ്ഞദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ…

Read More

തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം;ആറ്റിങ്ങൽ സ്വദേശിയായ 57 കാരനാണ് മരിച്ചത്

തിരുവനന്തപുരം: തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. ആറ്റിങ്ങലിൽ കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. പ്രമേഹരോഗിയായിരുന്ന ഇദ്ദേഹം കാലിലെ പരിക്ക് കാരണം കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ആളുടെ പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സംസ്ഥാനത്ത് നിരവധി പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക…

Read More

തൃശൂരിൽ ജിം ട്രെയിനറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂരിൽ ജിം ട്രെയിനറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണി, കുമാരി ദമ്പതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മാതാപിതാക്കൾ മരിച്ച നിലയിൽ മകനെ മുറിയിൽ കണ്ടെത്തിയത്. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലാണ് സംഭവം. മകൻ അനക്കമില്ലാതെ കട്ടിലിൽ കിടക്കുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിം ട്രെയ്‌നറായ മാധവ് ദിവസവും നാല് മണിക്ക് ഉണർന്ന് ജിമ്മിൽ പോകാറുണ്ടായിരുന്നു. ഇന്ന് നാലരയായിട്ടും എഴുന്നേറ്റില്ല. ഇതോടെ കുമാരി…

Read More

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്‍റണി – റൂത്ത് ദമ്പതികളുടെ മകളാണ്. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ അടുക്കളയിൽ ആയിരുന്നു. അവശനിലയിൽ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്

Read More

കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം നടത്തിയ രണ്ട് തമിഴ്‌നാട് സ്വദേശിനികള്‍ക്ക് തടവുശിക്ഷ

       തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം നടത്തിയ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്ക് തടവുശിക്ഷ. തെങ്കാശി സ്വദേശിനി മഹേശ്വരി, അഡയാര്‍ സ്വദേശിനി പാര്‍വ്വതി എന്നിവരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പ്രതികള്‍ രണ്ടായിരം രൂപ വീതം പിഴയും ഒടുക്കണം. പിഴത്തുക പരാതിക്കാരിയായ യാത്രക്കാരിക്ക് നല്‍കാനും മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ജൂലൈ ഒന്നിന് തിരുവനന്തപുരം അമ്പലംമുക്ക് ബസ് സ്റ്റോപ്പില്‍വെച്ചായിരുന്നു പ്രതികളുടെ മോഷണശ്രമം. യാത്രക്കാരിയുടെ പഴ്സ് തട്ടിയെടുത്ത് ഓടാന്‍…

Read More

പാൽ വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. വില വർധന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പ്രാബല്യത്തില്‍ വരുമെന്നാണ് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കിയത്. പാല്‍വിലയില്‍ ചെറിയ തോതിലുള്ള വർധനവാണ് പരിഗണിക്കുന്നത്. വിദഗ്ധ സമിതി ഇതിനായി ശുപാർശ സമർപ്പിച്ചിട്ടുണ്ട്. മില്‍മ ആവശ്യപ്പെട്ടാല്‍ സർക്കാർ വിഷയത്തെ വിശദമായി പരിശോധിച്ച്‌ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. എത്ര രൂപയാണ് ലിറ്ററിന് വർധിപ്പിക്കുമെന്നത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷംവ്യക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞു; മൂന്നാർ സ്പെഷ്യൽ തഹസിൽദാർക്ക് സിപിഎം നേതാവിന്റെ ഭീഷണി

        മൂന്നാർ സ്പെഷ്യൽ തഹസിൽദാർ ഗായത്രി ദേവിയെ സിപിഐഎം മൂന്നാർ ഏരിയ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തിയെന്ന് പരാതി. റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞതിനായിരുന്നു ഭീഷണി. സംഭവത്തിൽ ജില്ലാ കളക്ടർക്കും പൊലീസിലും സ്പെഷ്യൽ തഹസിൽദാർ പരാതി നൽകി. നവംബർ ഒന്നിന് ദേവികുളത്തേ സർക്കാർ പുറമ്പോക്ക് ഭൂമിയിൽനിന്ന് സ്വകാര്യ വ്യക്തി വ്യാപകമായി മരങ്ങൾ മുറിച്ചിരുന്നു. ഇത് സ്പെഷ്യൽ തഹസിൽദാർ ഇടപെട്ട് തടഞ്ഞു. ട്രീ കമ്മിറ്റി ഉത്തരവിന്റെ മറവിൽ മരങ്ങൾ മുറിച്ച് കടത്താനുള്ള ശ്രമം നടന്നു എന്നായിരുന്നു കണ്ടെത്തൽ. ഈ…

Read More

യു.പിയില്‍ പിന്നോക്ക ജാതിക്കാർക്ക് നേരെയുള്ള അക്രമം രൂക്ഷം, കൂലി ചോദിച്ചതിന് ഒരു ദലിത് തൊഴിലാളിയെകൂടി തല്ലിക്കൊന്നു

ഉത്തര്‍പ്രദേശില്‍ കൂലി ചോദിച്ച ദലിത് തൊഴിലാളിയെ തല്ലിക്കൊന്നു. അമേഠിയില്‍ നാല്പതുകാരനായ ഹോസില പ്രസാദാണ് കൊല്ലപ്പെട്ടത്. കേസില്‍ ശുഭം സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിനാണ് ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞമാസം 26നാണ് സംഭവം നടന്നത്. ഫുര്‍സത്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സലിംപൂര്‍ ഗ്രാമത്തില്‍ പാടത്ത് മണ്ണ് നിറക്കാനുള്ള ജോലിക്കായിരുന്നു ഇയാളെ ശുഭം സിംഗ് വിളിച്ചുവരുത്തിയത്.വൈകുന്നേരം ജോലി കഴിഞ്ഞുപോകുന്ന സമയത്ത് കൂലി ചോദിച്ചപ്പോള്‍ ഉടമ കൊടുക്കാന്‍ തയ്യാറായില്ല. പണം ചോദിച്ചതില്‍ പ്രകോപിതനായ…

Read More

നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

      കൊച്ചി നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. വയനാട് സ്വദേശി അബ്ദുൽ സമദ് ആണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. ലഹരിക്കടത്തിന് കൂലി 50,000 രൂപയെന്ന് യുവാവ്. യാത്ര ടിക്കറ്റും താമസവും സൗജന്യം. *എന്താണ് ഹൈബ്രിഡ് കഞ്ചാവ്?* സറ്റൈവ, ഇൻഡിക എന്നിങ്ങനെ രണ്ട് തരം കഞ്ചാവാണുള്ളത്. എന്നാല്‍ ഇവ രണ്ടിനെയും ശാസ്ത്രീയമായി സംയോജിപ്പിച്ച്, തിരഞ്ഞെടുത്ത ശാസ്ത്രീയ പ്രജനനത്തിലൂടെ സൃഷ്ടിക്കപ്പെട്ടതാണ് ഹൈബ്രിഡ് കഞ്ചാവ്. ഒൗഷധ നിർമാണത്തിലും…

Read More

കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ മൊഴി. ഇന്നലേ രാവിലെയാണ് സംഭവം. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനെ എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial