കടയ്ക്കലിൽ സിപിഐ വിട്ടവർ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്; 700ലധികം പേർ സിപിഐഎമ്മിൽ ചേരും

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ സിപിഐ വിട്ടവർ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്. സിപിഐ വിട്ട 700ലധികം പേർ സിപിഐഎമ്മിൽ ചേരുമെന്ന് സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിൽ പറഞ്ഞു. ഇന്നലെ  കടയ്ക്കലിൽ നടന്ന യോഗത്തിലാണ് സിപിഐഎം പ്രവേശനത്തെ കുറിച്ച് ജെ സി അനിൽ പ്രഖ്യാപിച്ചത്. സിപിഐയിൽനിന്ന് നേരത്തെ പുറത്താക്കിയ നേതാവാണ് ജെ സി അനിൽ. കടുത്ത വിഭാഗീയതയ്ക്കും ഉൾപാർട്ടി പ്രശ്‌നങ്ങൾക്കും പിന്നാലെയാണ് കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി ഉണ്ടായത്കടയ്ക്കൽ മണ്ഡലത്തിൽ നിലനിൽക്കുന്ന സംഘടനാ പ്രശ്‌നങ്ങളിൽ ജില്ലാ നേതൃത്വം…

Read More

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട;കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിൽ

കൊല്ലം: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. കൊല്ലം ജില്ലയിലെ അഞ്ചലിൽ കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികലയും പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷെഫീർയുമാണ് കസ്റ്റഡിയിലായത്. മൂന്നു കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും അഞ്ചൽ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ അഞ്ചലിൽ ഇറങ്ങിയ ഇരുവരെയും സംശയാസ്പദമായി കണ്ട പൊലീസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തെ…

Read More

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ചരിത്രകാരൻ ഡോ. എം ആർ രാഘവ വാര്യർക്ക് കേരള ജ്യോതി

       2025ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചരിത്രകാരൻ ഡോ. എം ആർ രാഘവ വാര്യർക്ക് കേരള ജ്യോതി പുരസ്കാരം. വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കലാ വിഭാഗത്തിൽ രാജശ്രീ വാര്യർക്കും കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് പി ബി അനീഷിനും കേരളപ്രഭ പുരസ്കാരം ലഭിച്ചു. മാധ്യമപ്രവർത്തകൻ ശശികുമാർ, നാവികൻ അഭിലാഷ് ടോമി, കൊല്ലം ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസ്‌ലിയാർ, ജെൻ റോബോട്ടിക്സ് സ്ഥാപകൻ എം കെ വിമൽ ഗോവിന്ദ്, ജിലു മോൾ മാരിയറ്റ് എന്നിവർക്ക്…

Read More

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ്; KL-90 സീരീസില്‍ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും

       സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ് സീരീസ്. KL-90 സീരീസില്‍ സർക്കാർ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും. കേന്ദ്ര സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകും. കരട് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. KSRTC വാഹനങ്ങൾ KL 15 ൽ ആരംഭിക്കുന്നതുപോലെയാണ് സംസ്ഥാന സർക്കാറിന് കീഴിലെ എല്ലാ വാഹനങ്ങൾക്കും ഏകീകൃത നമ്പർ സീരീസ്. സർക്കാർ വാഹനങ്ങൾ- KL-90, KL 90D എന്നീ നമ്പറുകളായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ KL 90A, KL 90E നമ്പർ ആയിരിക്കും….

Read More

അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് വീട്ടുകാർ ആശുപത്രിയിൽ; തക്കം നോക്കി വീട് കൊള്ളയടിച്ച് കള്ളന്മാർ, പിടിയില്‍

           തിരുവനന്തപുരം : അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ടോണി, ലിനു എന്നിവരാണ് പിടിയിലായത്. അമ്പൂരി കാരിക്കുഴി സ്വദേശി മോഹനന്‍കാണിയുടെ വീട്ടിലാണ് മോഷണം നടന്നത്. റബര്‍ ഷീറ്റും ഒട്ടുപാലും പാക്കുമാണ് പ്രതികള്‍ മോഷ്ടിച്ചത്. കാട്ടില്‍ നിന്ന് പറിച്ച വിഷകൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് മോഹനന്‍കാണിയുടെ കുടുംബത്തിലെ എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കുടുംബം അറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ട് പേരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial