നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മണികണ്ഠന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഡിസംബര്‍ എട്ടിന് വിധി…

Read More

തലശ്ശേരിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂർ: തലശ്ശേരിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം ഇവരുടെ മകള്‍ നല്‍കിയ പരാതിയില്‍ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വായോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Read More

കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തു; കൈവിലങ്ങുകൊണ്ട് പൊലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം

പത്തനംതിട്ട: കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസുകാരന്റെ തലയ്ക്ക് കൈവിലങ്ങുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ 26 കാരനായ ആകേഷ്നെയാണ് 20 കാരനായ പ്രതി അജു കൈവിലങ്ങ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചത്. ആക്രമാസക്തനായ പ്രതിയെയും പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ അർജുൻ എന്നയാളെയും മെഡിക്കൽ പരിശോധനയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം ഉണ്ടായത്. ജീപ്പിൽ ഡ്രൈവർ സീറ്റിനു പിന്നിലിരുന്ന ആകേഷിനെ അജു…

Read More

പോളിങ് ബൂത്തുകൾക്ക് കർശന മാർഗ്ഗനിർദ്ദേശം: പഞ്ചായത്തിൽ 200 മീറ്റർ, നഗരസഭയിൽ 100 മീറ്റർ അകലം പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ പാലിക്കണം. ഗ്രാമപഞ്ചായത്തില്‍ ബൂത്തുകള്‍ സ്ഥാപിക്കുമ്പോള്‍ പോളിങ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അകലവും, നഗരസഭയില്‍ 100 മീറ്റര്‍ അകലവും പാലിക്കണം. സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ ബൂത്തില്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതാണ്. പോളിങ്ദിനത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ  പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലും, നഗരസഭയില്‍ 100…

Read More

മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി യുടെ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിക്ക് ലഭിച്ചു.വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്ന പരിപാടിയിൽകവിയും മലയാളം മിഷൻ ഡയറക്ട റുമായ മുരുകൻ കാട്ടാക്കട , ചലച്ചിത്ര താരം സുധീർ കരമന എന്നിവരിൽ  നിന്ന് ഡോക്യുമെൻ്ററി യുടെ സംവിധായിക ബിന്ദു നന്ദന പുരസ്കാരം ഏറ്റുവാങ്ങി.വൈലോപ്പിള്ളി സംസ്കൃതി ഭവൻ ചെയർമാൻ ജി എസ് പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു.ഗായകൻ ജി വേണുഗോപാൽ മുഖ്യാഥിതി  ആയി.സൗത്ത്…

Read More

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ  അന്തരിച്ചു

കാൻപുർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. രോഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 1944 സെപ്തംബർ 25ന് കാൺപൂരിൽ ജനിച്ച ശ്രീപ്രകാശ് ജയ്‌സ്വാൾ നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 1989 ൽ കാൻപൂർ മേയറായി ചുമതലയേറ്റു. കാൻപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന്…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാനാകൂ, ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ എന്ന ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഇടതുവിരലിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ പേർക്ക് വേണ്ടി വോട്ടുചെയ്യുന്നത് തടയാനാണിത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ചനടത്തിയിരുന്നു. ചർച്ചയില്‍ കെപിസിസി സെക്രട്ടറി എംകെ റഹ്മാൻ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. കാഴ്ചപരിമിധി, പ്രായാധിക്യം മൂലമുള്ള അവശതകള്‍…

Read More

ബ്രിട്ടീഷ് കാലത്തെ രഹസ്യം; വടകര ട്രഷറിയിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു, നിധി പ്രതീക്ഷിച്ചവർക്ക് നിരാശ; കണ്ടത് കാലിയായ നിലവറ

കോഴിക്കോട്:വടകര സബ് ട്രഷറി ഓഫീസിലെ നൂറു വർഷത്തിലേറെ പഴക്കമുള്ള നിലവറ തുറന്നതോടെ നാളുകളായുള്ള ആകാംഷയ്ക്ക് വിരാമമായി. ഏകദേശം ഒരു മീറ്റർ നീളവും മുക്കാൽ മീറ്റർ വീതിയുമുള്ള ഇരുമ്പറയ്ക്കുള്ളിൽ നാണയങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഈ സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചിരുന്നത്. അന്നത്തെ ഭരണാധികാരികൾ കറൻസികളും മറ്റ് അമൂല്യവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കാനായാണ് ഇത്തരം ഇരുമ്പറകൾ നിർമ്മിച്ചിരുന്നത്. പതിറ്റാണ്ടുകളായി തുറക്കാതെ കിടന്ന ഈ നിലവറയ്ക്കുള്ളിൽ അമൂല്യമായ നിധിശേഖരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു…

Read More

എസ് എസ് സി റിക്രൂട്ട്‌മെന്റ് 2025: എംടിഎസ്, ഹവില്‍ദാര്‍ തസ്തികകളിലേക്ക് 7,948 ഒഴിവുകള്‍

ന്യൂഡല്‍ഹി: മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്), ഹവില്‍ദാര്‍ (സിബിഐസി & സിബിഎന്‍) നിയമനത്തിനായുള്ള താത്ക്കാലിക ഒഴിവുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC). വിവിധ റീജിയനുകള്‍, സംസ്ഥാനങ്ങള്‍, സംവരണ വിഭാഗങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനമാക്കിയുള്ള ഒഴിവുകളുടെ വിശദാംശങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷം മൊത്തം 7,948 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 18 മുതല്‍ 25 വയസ്സ് പ്രായപരിധിയിലുള്ളവര്‍ക്ക് 6,078 എംടിഎസ് തസ്തികകള്‍, 18 മുതല്‍ 27 വയസ്സുവരെയുള്ളവര്‍ക്ക് 732 എംടിഎസ് ഒഴിവുകള്‍ എന്നിങ്ങനെയാണ് നിര്‍ണയം. കൂടാതെ സിബിഐസി, സിബിഎന്‍ കീഴിലുള്ള…

Read More

രാജ്യത്തെ ഏറ്റവും വിലയേറിയ വാഹന നമ്പർ ലേലം; വില 1.17 കോടി

ന്യൂഡൽഹി ∙ ഹരിയാനയിൽ വാഹന റജിസ്ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്; ലേലത്തിൽ പങ്കെടുത്തത് 45 പേർ. രണ്ടും റെക്കോർഡാണ്. ‘വിഐപി’ നമ്പറായ HR 88B 8888 ആണ് രാജ്യത്തെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം ചെയ്തത്. ഹരിയാനയുടെ എച്ച്ആർ കഴിഞ്ഞ് ബാക്കിയെല്ലാം എട്ടായതും B എന്ന ഇംഗ്ലിഷ് അക്ഷരത്തിന് എട്ടിനോട് സാദൃശ്യമുള്ളതുമാണ് നമ്പറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 50,000 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഓൺലൈൻ ലേലം ചൂടുപിടിച്ചതോടെ വില ഒരു കോടി രൂപ കടന്നു. കഴിഞ്ഞയാഴ്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial