മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കി സ്വദേശിയായ യുവതി കുവൈത്തിൽ മരിച്ചു. കുവൈത്തി വീട്ടിലെ ജീവനക്കാരിയായ കാഞ്ചിയാർ സ്വദേശിനി തോട്ടത്തിൽ വീട്ടിൽ രശ്മി ആണ് മരിച്ചത്. 47 വയസായിരുന്നു. കുവൈത്തി വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമീരി ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭർത്താവ് വിശ്വനാഥൻ.

Read More

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ അടച്ചുപൂട്ടി

പത്തനംതിട്ട: പന്തളം കടയ്ക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ അടച്ചുപൂട്ടി ആരോഗ്യവിഭാഗം അധികൃതര്‍. കടയ്ക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഇതരസംസ്ഥാനക്കാർ നടത്തുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനയില്‍ കക്കൂസിലടക്കം ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തി. പഴകിയ ഭക്ഷണവും ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുത്തു. നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് മൂന്ന് ഹോട്ടലുകളും പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കക്കൂസിനോട് ചേര്‍ന്നായിരുന്നു പാചകവും. മാലിന്യം ഒഴുക്കിവിട്ടിരുന്നത് സമീപത്തെ തോട്ടിലേക്കായിരുന്നു. ഹോട്ടലുകള്‍ക്ക് നഗരസഭയുടെ ലൈസന്‍സും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ നടത്തിപ്പുകാര്‍ക്കെതിരേയും…

Read More

ഒരു ബോർഡിന് പിഴ 5,000 രൂപ: അഞ്ചെണ്ണമായാൽ സ്ഥാനാർത്ഥിക്ക് ‘എട്ടിന്റെ പണി’

പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് ‘എട്ടിന്‍റെ പണിയും’. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത്തരത്തിൽ അഞ്ച് ബോർഡുകൾ പിടിച്ചെടുത്താൽ സ്ഥാനാർത്ഥികൾക്ക്, ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാകും. ബോർഡ് എടുത്തുമാറ്റുന്ന സാഹചര്യമുണ്ടായാൽ 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത് സ്ഥാനാർത്ഥിയുടെ ചെലവിലാണ് ഉൾപ്പെടുത്തുക. പിഴയ്ക്ക് പുറമെ പൊലീസ് കേസും രജിസ്റ്റർ…

Read More

പ്രകോപിതനായി, പിന്നാലെ അശ്ലീല പ്രദര്‍ശനം ന‌ടത്തി ബിഎല്‍ഒ; സംഭവം എസ്ഐആർ ഫോം വിതരണ ക്യാമ്പിനിടെ, നടപടിയെടുത്ത് ജില്ലാ ഭരണകൂടം

       മലപ്പുറം : മലപ്പുറം തിരൂരിൽ എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. മലപ്പുറം തിരൂരില്‍ തൃപ്രങ്ങോടാണ് സംഭവം നടന്നത്. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബിഎൽഒയാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയത്. എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബിഎല്‍ഒ വാസുദേവനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎൽഒ വാസുദേവൻ്റെ അശ്ലീല പ്രദര്‍ശനം. സംഭവത്തിൽ വാസുദേവനെ ചുമതലയിൽ നിന്ന് മാറ്റി. ജില്ലാ…

Read More

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവ്, പ്രതികളില്‍ ഒരാള്‍ സിപിഎം സ്ഥാനാർത്ഥി

     കണ്ണൂര്‍ : കണ്ണൂർ പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവും പിഴയും. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവർക്കുമെതിരെയാണ് 20 വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷ വിധി. കുറ്റക്കാർ 10 വർഷം തടവും അനുഭവിച്ചാൽ മതിയാവും. വി കെ നിഷാദ് പയ്യന്നൂർ നഗരസഭയിൽ 46 ആം…

Read More

‘അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല’ ; തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎൽഒമാർ

         അമിതമായ ജോലി ഭാരം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎല്‍ഒമാര്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കിയത്. ആരുടെയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ നീങ്ങുമെന്ന് ആശങ്കയുണ്ടെന്നും ബിഎല്‍ഒമാര്‍ ഹർജിയിൽ പറഞ്ഞു. അശാസ്ത്രീയമായ രീതിയിലാണ് ഫോം വിതരണം നടത്തുന്നത് ജോലി സമ്മര്‍ദം കൂടുതലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥ ഉണ്ട്. തിടുക്കപ്പെട്ട് ഈ ജോലികൾ ചെയ്തുകഴിഞ്ഞാൽ പല വോട്ടർമാരുടെയും വിവരങ്ങൾ ചേർക്കപ്പെടാതെ പോകും…

Read More

21 കാരിയായ കോളേജ് വിദ്യാർത്ഥി ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍; സുഹൃത്തിനായി പേലീസ് തെരച്ചിൽ ആരംഭിച്ചു

ബംഗളൂരു: 21 കാരിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു തമ്മനഹള്ളിയിലാണ് സംഭവം ആന്ധ്രാപ്രദേശ് സ്വദേശിയായ ദേവിശ്രീയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് പ്രേംവർധനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ബിബിഎം വിദ്യാർത്ഥിനിയായ ദേവിശ്രീ പ്രേംവർധനൊപ്പമാണ് ഫ്ലാറ്റിലെത്തിയത്. തന്റെ സുഹൃത്ത് മാനസ വാടകയ്‌ക്കു താമസിക്കുന്ന ഫ്ലാറ്റിലേക്കാണ് പ്രേംവർധൻ ദേവിശ്രീയുമായി എത്തിയത്. ഈ സമയം മാനസ ജോലിക്ക് പോയിരുന്നതിനാല്‍ ഫ്ലാറ്റ‌ില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഏകദേശം 11മണിക്കൂർ ചെലവിട്ടശേഷം പ്രേംവർധൻ ഫ്ലാറ്റ്‌ പൂട്ടി സ്ഥലം വിട്ടു. ഇന്ന് രാവിലെ ഫ്ലാറ്റിലേക്ക്…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്. നേരിയ, ഇടത്തരം, ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. ഇടിമിന്നൽ മുന്നറിയിപ്പ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം…

Read More

ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മുതൽ

തിരുവനന്തപുരം: 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐഎഫ്എഫ്കെ ഡിസംബർ 12 മുതൽ 19 വരെ വിവിധ തിയേറ്ററുകളിലായി അരങ്ങേറും. പൊതു വിഭാഗത്തിനു ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്കു ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡിലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാർഥികൾ, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രൊഫഷണൽസ് തുടങ്ങി എല്ലാ…

Read More

സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയായി; മത്സരരംഗത്ത് 72,005 പേര്‍; 15 വാര്‍ഡില്‍ വോട്ടെടുപ്പിനുമുമ്പേ എല്‍ഡിഎഫ്‌ ജയം

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു ജനവിധി തേടാൻ 72,005 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. 37,786 വനിതകളും 34,218 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയും മത്സരിക്കും. കണക്കില്‍ ചെറിയ വ്യത്യാസം വന്നേക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ്‌ നടക്കുന്ന 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലെയും സ്ഥാനാർഥികളുടെ അന്തിമ പട്ടിക ആയതോടെ പ്രചാരണത്തിന് ആവേശമേറി. തിങ്കള്‍ പകല്‍ 3 വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയം. അവസാന മണിക്കൂറിലും വിമതരെ പിന്തിരിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial