പെയിന്റ് വാങ്ങാനായി കടയിലെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: കർണ്ണാടകയിലെ മാണ്ഡ്യയിൽ പെയിന്റ് കടയിലെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. പെയിന്റ് വാങ്ങാനായി കടയിലെത്തിയ 58 വയസുകാരനാണ് ഹൃദയാഘാതം മൂലം മരിച്ചത്. മാണ്ഡ്യ സ്വദേശിയായ ഇരണയ്യ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഹലഗൂർ ടൗണിലെ ഒരു പെയിന്റ് കടലിലായിരുന്നു സംഭവം. കടയിലെ സിസിടിവിയിൽ പതിഞ്ഞ 90 സെക്കൻഡോളം ദൈർഘ്യമുള്ള സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പെയിന്റ് കടയിലെത്തിയ ഇരണയ്യ സാധനങ്ങൾ നോക്കുകയും കടയുടമയുമായി സംസാരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങൾ കാണാം തുടർന്ന് ഇദ്ദേഹം ഒരു കോട്ടുവായിടുന്നതായും ഏകദേശം 40-ാമത്തെ…

Read More

നെടുമങ്ങാട് വീട് കുത്തി തുറന്ന് മോഷണം;14 പവന്‍ ആഭരണവും പണവും മുട്ടയും കവർന്നു

തിരുവനന്തപുരം: നെടുമങ്ങാട് വീട് കുത്തി തുറന്ന് മോഷണം. 14 പവന്‍ ആഭരണവും പണവും മുട്ടയുമടക്കമാണ് മോഷ്ടാക്കൾ കവർന്നത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ആനാട് ആളില്ലാതിരുന്ന വീട്ടിലാണ് മോഷ്ടാക്കൾ കയറി കവർച്ച നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാന്റെ വീട്ടിലാണ് കവർച്ച നടന്നത്. പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അറ്റൻഡറായ റീജയും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. ഞായറാഴ്‌ രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ്…

Read More

ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി ഇന്ത്യ-ഇറ്റലി സംയുക്ത നീക്കം; പ്രഖ്യാപിച്ച് മോദിയും മെലോനിയും

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും പ്രതികരിച്ചു. ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭം ഇരു നേതാക്കളും അംഗീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജോഹന്നാസ്ബര്‍ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതോടെ ഇന്ത്യക്കാര്‍ക്കും ഇറ്റലിക്കാര്‍ക്കും ഒരുപോലെ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനുള്ള ധനസഹായം എന്ത് വിലകൊടുത്തും…

Read More

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

  ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89) അന്തരിച്ചു. മുംബൈയിലെ വസതിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി. ധർമേന്ദ്രയിലൂടെ ഒരു കാലഘട്ടമാണ് കടന്നു പോകുന്നത്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. ബോളീവുഡ് താരങ്ങളായ ബേബി ഡിയോളും സണ്ണി ഡിയോളുമാണ്…

Read More

എസ്ഐആർ ജോലികളുടെ അമിതഭാരം കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായ ബൂത്ത് ലെവൽ ഓഫീസർ  ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി

കോട്ടയം: എസ്ഐആർ ജോലികളുടെ അമിതഭാരം കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായ ബൂത്ത് ലെവൽ ഓഫീസർ (BLO) ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. പൂഞ്ഞാർ മണ്ഡലത്തിലെ 110-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയ ആന്റണിയാണ്, ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിൽ തൻ്റെ ദുരിതാവസ്ഥ വിവരിച്ച് ഓഡിയോ സന്ദേശം പങ്കുവെച്ചത്. ഇടുക്കിയിൽ ഒരു പോളിടെക്നിക് ജീവനക്കാരനായ ഇദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥർ തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് ഈ അധികജോലികൾ ചെയ്യിക്കുന്നത്. ഈ ‘അടിമപ്പണി’ നിർത്തലാക്കണം…

Read More

വിദ്യാർത്ഥികളുമായി ലൈംഗികവേഴ്ച്ചയിലേർപ്പെട്ട അധ്യാപികക്ക് പത്തുവർഷം തടവുശിക്ഷ

മിസോറി: വിദ്യാർത്ഥികളുമായി ലൈംഗികവേഴ്ച്ചയിലേർപ്പെട്ട അധ്യാപികക്ക് പത്തുവർഷം തടവുശിക്ഷ. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. മിസോറിയിലെ ഡിക്സൺ ആർ-വൺ സ്കൂൾ ഡിസ്ട്രിക്റ്റിലെ മുൻ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപികയായിരുന്ന കാരിസ്സ ജെയ്ൻ സ്മിത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. മുപ്പതുകാരിയായ യുവതി വിദ്യാർത്ഥികൾക്ക് പണവും മദ്യവും മറ്റ് ലഹരിവസ്തുക്കളും നൽകി പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ് കേസ്. മിഡിൽ സ്കൂൾ വിദ്യാർത്ഥികളെയാണ് കാരിസ്സ ലൈംഗികമായി ചൂഷണത്തിനിരയാക്കിയത്. ലൈംഗിക ബന്ധത്തിനായി വിദ്യാർത്ഥികൾക്ക് 100 ഡോളറോ അതിൽ കൂടുതലോ പണമായിട്ടോ ‘കാഷ്ആപ്പ്’ വഴിയോ നൽകിയിരുന്നു എന്നാണ് അധികൃതർ…

Read More

ബൈക്കിലെത്തിയ മോഷ്ടാക്കളെ ഓടിച്ചിട്ട് പിടിച്ച ആ ‘ഒരുത്തീ’ ഇനി എൽഡിഎഫ് സ്ഥാനാർത്ഥി

കല്പറ്റ: കഴുത്തിലെ മാല തട്ടിപ്പറിച്ചോടി ബൈക്കിൽ രക്ഷപ്പെടുന്ന കള്ളന്മാരുടെ പിന്നാലെ പാഞ്ഞ ധൈര്യശാലിയായ വീട്ടമ്മയെ ഓർമയുണ്ടോ?. ഇത് കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക നവ്യ നായർ വേഷമിട്ട ‘ഒരുത്തീ’ എന്ന സിനിമയായിരിക്കും. എന്നാൽ ആ സിനിമയ്ക്ക് കാരണമായ ജീവിതത്തിലെ യഥാർത്ഥ നായികയായ സൗമ്യയാണ് ഇത്തവണ വയനാട് കൽപ്പറ്റ നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. കൽപറ്റ നഗരസഭയിലെ 12ാം വാർഡ് എമിലിത്തടത്തിൽനിന്നാണ് സൗമ്യ മത്സരത്തിനിറങ്ങുന്നത്. യുഡിഎഫിലെ റംല സുബൈറാണ് സൗമ്യയുടെ എതിരാളി. മാലപൊട്ടിച്ചോടിയ കള്ളന്മാരെക്കൊണ്ടുപോലും ഈ ചേച്ചി സൂപ്പറാണെന്ന്…

Read More

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി നിര്‍മ്മിച്ച ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു

Read More

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസ്

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ ബ്രിഹൺ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനം. മഹാവികാസ് അഘാഡിയുമായി സഹകരിക്കേണ്ടെന്നാണ് നിലവിൽ പാർട്ടി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. സഖ്യത്തിലെ പ്രധാന പാർട്ടിയായ ശിവസേന ഉദ്ധവ് വിഭാഗം രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാണ് സേനയുമായി സഹകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആരുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്നത് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരാണ് തീരുമാനിക്കുന്നതെന്നും…

Read More

എറണാകുളത്ത് യുഡിഎഫിന് വൻ തിരിച്ചടി; ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയിൽ എറണാകുളത്ത് യുഡിഎഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജിന്‍റെ പത്രികയാണ് തള്ളിപ്പോയത്. കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു എൽസി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം. ഇവിടെ കോൺഗ്രസിന് ഡെമ്മി സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. ഫലത്തിൽ കടമക്കുടി ഡിവിഷനിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാകും. എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നൽകിയ മൂന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial