
വീട് പണയത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നും പണംതട്ടിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ
കോഴിക്കോട്: വീട് പണയത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നും പണംതട്ടിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അൽ ഹിന്ദ് വീട്ടിൽ നിസാർ (38) എന്നിവരാണ് അറസ്റ്റിലായത്, കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിൽ വീട് വാടകയ്ക്കെടുത്ത് ഉടമയറിയാതെ പണയത്തിന് മറിച്ചുനൽകുന്നതായിരുന്നു ഇവരുടെ രീതി. ഇതിനിടെ ഒരു വീട് കാണിച്ച് മൂന്നു യുവതികളിൽ നിന്നും പണം വാങ്ങിയതോടെയാണ് ഇവർക്ക് പണികിട്ടിയത്. യുവതികളുടെ പരാതിയിൽ കേസെടുത്ത് അന്വേഷിച്ച…