
സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം സമാപിച്ചു
നെയ്യാറ്റിൻകര: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സഹകരണ സംഘം ഹാളിൽ വച്ച് നടന്നു. വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുക, ക്ഷേമ പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, കേന്ദ്രം നൽകുന്ന വയോജന പെൻഷൻ 200 രൂപയിൽ നിന്ന് 3000 രൂപയായി വർദ്ധിപ്പിക്കുക, കേന്ദ്രസർക്കാർ നിർത്തലാക്കിയ റെയിൽവേ യാത്ര ഇളവ് പുനഃസ്ഥാപിക്കുക, സൗജന്യ നിരക്കിൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ആവശ്യപ്പെടുന്നത്. മണ്ഡലം സമ്മേളനം കൗൺസിൽ സംസ്ഥാന…