ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ വേണ്ട ; നടപടിയുമായി കേന്ദ്രം

     സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും കർശന നടപടിയെടുക്കാനും എൻ.ഐ.എ ഉൾപ്പടെയുള്ള സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര നിർദേശം.പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് തടയുക എന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. ഇവ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്ത പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനുള്ളിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തുനിന്നും ഇത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും.തീവ്രവാദ സംഘടനകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അവരുടെ…

Read More

ലുധിയാനയില്‍ യുവതിയെ കൊന്ന് തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവും മാതാവുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ യുവതിയെ കൊന്ന് തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവും മാതാവുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്റെ പിതാവ് കൃഷന്‍, മാതാവ് ദുലാരി, ബന്ധുവായ അജയ് എന്നിവരാണ് അറസ്റ്റിലായത്. ലഖ്നൗ സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത്. ബൈക്കിന്റെ മുന്‍വശത്ത് വെച്ചാണ് മൃതദേഹം ഉപേക്ഷിക്കാനായി കൊണ്ടുവന്നത്. പുറത്തുകറങ്ങാന്‍ പോയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രേഷ്മയെ കൊലപ്പെടുത്തിയതിനു ശേഷം കൃഷനും അജയ്‌യും ചേര്‍ന്ന് മൃതദേഹം ചാക്കില്‍ കയറ്റി തുണിയില്‍ പൊതിഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. ഫിറോസ്പൂര്‍…

Read More

സെൻസർ ബോർഡിന്റെ കൈയിലുള്ള ആൺ-പെൺ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ

സെൻസർ ബോർഡിന്റെ കൈയിലുള്ള ആൺ-പെൺ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ. അഡ്വ.ഹരീഷ് വാസുദേവനാണ് ഇതുസംബന്ധിച്ച് അപേക്ഷ നൽകിയത്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരിനെ ചൊല്ലി സെൻസർ ബോർഡ് ഉയർത്തിയ തടസങ്ങൾ കോടതി കയറിയതിനു പിന്നാലെയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നൽകിയിരിക്കുന്നത്.മുംബൈയിലെ സെൻസർ ബോർഡ് ആസ്ഥാനത്താണ് അപേക്ഷ നൽകിയത് ബോർഡിന്റെ പക്കലുള്ള ഇന്ത്യയിലെ ആൺ ദൈവങ്ങളുടേയും പെൺ ദൈവങ്ങളുടേയും പട്ടികയാണ് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവൻ ആവശ്യപ്പെട്ടിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന…

Read More

അയൽവാസികൾ തമ്മിലുണ്ടായ തർക്കം; അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു

പത്തനംതിട്ട: അടൂർ അറുകാലിക്കലിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. അയൽവാസികൾ തമ്മിലുണ്ടായ തർക്കം ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആസാദ് എന്ന സിപിഐ പ്രവർത്തകനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ കാലിനാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാഷ്ട്രീയപരമായ ആക്രമണമല്ലെന്നും അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

Read More

ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം ബലാത്സംഗ ആരോപണം; കോടതികൾ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസുകളിൽ കോടതികൾ ജാഗ്രത പുലർത്തണമെന്ന് കേരള ഹൈക്കോടതി. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ബലാത്സംഗ ആരോപണം തെറ്റാണെങ്കിൽ കുറ്റവിമുക്തനാക്കിയാലും ആരോപണവിധേയന്റെ ജീവിതത്തെയാകെ ബാധിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസിൽ പ്രതിയായ മലപ്പുറം സ്വദേശിക്ക് മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ബലാത്സംഗക്കേസിൽ അറസ്റ്റിലായാൽ അതിന്റെ കറ ജീവിതത്തിലൊരിക്കലും കഴുകിക്കളയാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. സാഹചര്യം പരിശോധിക്കാതെ ജാമ്യഹർജിയിൽ തീരുമാനമെടുക്കരുത്. അല്ലെങ്കിൽ അത്…

Read More

യൂത്ത് ലീഗ് മുൻ നേതാവിനെ എംഡിഎംഎ കേസിൽ അറസ്റ്റ് ചെയ്തു; 240 ഗ്രാം എംഡിഎംഎ പിടികൂടി

കാസർകോട്: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുൻ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സാദിഖലി കൂമ്പാറ അറസ്റ്റിൽ. കാസർകോട് ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം 240 ഗ്രാം എംഡിഎംഎയുമായി അബ്ദുൾ ഖാദർ എന്നയാളെ ബേക്കൽ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സാദിഖലിയുടെ പങ്ക് വ്യക്തമായത്. വിവരമറിഞ്ഞ പോലീസ് സംഘം സാദിഖലിയുടെ വീട്ടിലെത്തിയെങ്കിലും, ഇയാൾ കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് കടന്നുകളഞ്ഞിരുന്നു. പിന്നീട്, വയനാട് ലക്കിടിയിൽ നിന്ന് ബത്തേരി…

Read More

കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള സ്വത്തുതർക്കത്തിന് ഒടുവിൽ പരിഹാരമായി

ചെന്നൈ: മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള സ്വത്തുതർക്കത്തിന് ഒടുവിൽ പരിഹാരമായി. ഇവരുടെ ബന്ധുകൂടിയായ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. സ്റ്റാലിന്റെ പിതാവ് എം. കരുണാനിധിയുടെ സഹോദരി ഷൺമുഖ സുന്ദരാമ്മാളുടെ മകനാണ് മുരസൊലി മാരൻ. ഒത്തുതീർപ്പിന്റെ ഭാഗമായി കലാനിധി മാരൻ 800 കോടി രൂപ ദയാനിധി മാരന് നൽകി. കൂടാതെ ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട പോര്‍ട്ട് ക്ലബ്…

Read More

കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള സ്വത്തുതർക്കത്തിന് ഒടുവിൽ പരിഹാരമായി

ചെന്നൈ: മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള സ്വത്തുതർക്കത്തിന് ഒടുവിൽ പരിഹാരമായി. ഇവരുടെ ബന്ധുകൂടിയായ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. സ്റ്റാലിന്റെ പിതാവ് എം. കരുണാനിധിയുടെ സഹോദരി ഷൺമുഖ സുന്ദരാമ്മാളുടെ മകനാണ് മുരസൊലി മാരൻ. ഒത്തുതീർപ്പിന്റെ ഭാഗമായി കലാനിധി മാരൻ 800 കോടി രൂപ ദയാനിധി മാരന് നൽകി. കൂടാതെ ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട പോര്‍ട്ട് ക്ലബ്…

Read More

സമയ മാറ്റം ആലോചനയിൽ ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സമയ മാറ്റം ആലോചനയിൽ ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദഗ്ധ നിർദേശങ്ങൾ അനുസരിച്ച് തയ്യാറാക്കിയ ടൈംടേബിൾ ആണ് ഇപ്പോൾ ഉള്ളത് എന്നും മന്ത്രി പറഞ്ഞു. നിലവിലെ ടൈം ടേബിൾ അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത് എന്നും മന്ത്രി പറഞ്ഞു. 37 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുത്. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ല. സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ…

Read More

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തു. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. തുടര്‍ച്ചയായി ‘ജാനകി’ എന്ന പേര് മ്യൂട്ട് ചെയ്തത് സിനിമയെ ബാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് മാറ്റിയിരിക്കുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial