സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തു; ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരേ കേസ്

കണ്ണൂര്‍: സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരേ കേസ്. ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂര്‍ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം. എസ്എഫ്‌ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടക്കം സ്‌കൂളിലെത്തിയത്. ഉച്ചഭക്ഷണം തയ്യാറായാല്‍ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞാണ് പ്രവര്‍ത്തകര്‍ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തത്. സമരമായതിനാല്‍ ക്ലാസില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവര്‍ത്തകര്‍…

Read More

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു;
ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ജോഷ്വാ ജേക്കബ് തോമസിന്

തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതിയ പട്ടികയിൽ. പുതിയ പട്ടികയിൽ കേരള സിലബസിലുള്ള കുട്ടികൾ പിന്നിലായി. ആദ്യ 100 റാങ്കെടുത്താൽ 79 റാങ്കുകളും സിബിഎസ്ഇ സിലബസിൽ നിന്നുള്ള കുട്ടികളാണ്. കേരള സിലബസിലുള്ള 21 കുട്ടികളാണ് ആദ്യ നൂറിൽ. റാങ്ക്…

Read More

ഖദീജ കൊലകേസ് പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം

കണ്ണൂര്‍ : ഉളിയില്‍ പടിക്കച്ചാലില്‍ സഹദമന്‍സിലില്‍ ഖദീജയെ(28) കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. ഖദീജയുടെ സഹോദരങ്ങളായ കെഎന്‍ ഇസ്മായില്‍, കെഎന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. രണ്ടാം വിവാഹം കഴിക്കുന്ന വിരോധത്തില്‍ ഖദീജയെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു. അന്തിമ വാദത്തില്‍ ഖദീജയുടെ ദുരഭിമാനക്കൊല അല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ ഇത് ദുരഭിമാനക്കൊല ആണെന്നും വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത് 2012 ഡിസംബര്‍ 12 -ന് ഉച്ചയ്ക്കാണ് കേസിന്നാസ്പദമായ സംഭവം. ഖദീജയെ കൊലപ്പെടുത്തുകയും…

Read More

പണിമുടക്കിൽ തുറന്ന ഹോട്ടൽ അടിച്ചു തകർത്തു; ഗുരുവായൂരിൽ 5 പേർ പിടിയിൽ

തൃശൂർ: ദേശീയ പണിമുടക്ക് ദിവസം തുറന്ന് പ്രവർത്തിച്ചതിനെ തുടർന്ന് ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള സൗപർണിക ഹോട്ടൽ അടിച്ചു തകർത്ത കേസിൽ അഞ്ച് പ്രതികളെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം സ്വദേശി സുരേഷ് ബാബു (38), തിരുവെങ്കിടം പ്രസാദ് (40), പളുവായ് സ്വദേശിയായ അനീഷ് (45), മാവിൻചുവട് മുഹമ്മദ് നിസാർ (50), കാരക്കാട് രഘു (49) എന്നിവരാണ് അറസ്റ്റിലായത്. പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മിക്ക കടകളും അടച്ചിട്ടിരുന്ന സമയത്താണ് സൗപർണിക ഹോട്ടൽ തുറന്നു പ്രവർത്തിച്ചത്. ഇതേത്തുടർന്ന്…

Read More

റീൽസ് എടുക്കുന്നതിലെ തർക്കം; യുവ ടെന്നിസ് താരത്തെ പിതാവ് വെടിവെച്ച് കൊന്നു

ഗുരുഗ്രാം: യുവ ടെന്നിസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. അഞ്ചുതവണയാണ് രാധികക്ക് നേരേ പിതാവ് ദീപക് യാദവ് നിറയൊഴിച്ചത്. മൂന്നു വെടിയുണ്ടകൾ രാധികയുടെ നെഞ്ച് തുളച്ചുകയറിയെന്നാണ് റിപ്പോർട്ട്. വെടിയേറ്റതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ രാധികയുടെ അച്ഛൻ ദീപക് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ പത്തരയോടെ ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 57ലെ സുശാന്ത് ലേക് ഫെയ്സ് ടുവിലുള്ള രാധികയുടെ വീടിൻറെ ഒന്നാംനിലയിലാണ് കൊലപാതകം നടന്നത്. റീൽസ് നിർമിക്കുന്നതിനെച്ചൊല്ലിയുള്ള…

Read More

പണിമുടക്ക് ദിനത്തിൽ സ്കൂളിൽ ‘വിരുന്ന്’; കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ ദുരുപയോഗം ചെയ്ത അധ്യാപകർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിൽ വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പ്ലാവൂർ ഗവ. ഹൈസ്കൂളിലും അധ്യാപകർ സ്കൂളിലെത്തി കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ ദുരുപയോഗം ചെയ്ത് ഭക്ഷണം ഒരുക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുമെന്ന് അറിയിച്ചത്. രാജ്യവ്യാപകമായി 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്ക് ദിവസമാണ് ഈ സംഭവം നടന്നത്. വിവരമനുസരിച്ച്, ഒരു കൂട്ടം അധ്യാപകരാണ് പണിമുടക്കിന്റെ മറവിൽ ജോലിക്കെന്ന…

Read More

വളർത്തു പൂച്ച മാന്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു

പന്തളം: വളർത്തു പൂച്ച മാന്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു; പന്തളം,കടക്കാട്, മണ്ണിൽ തെക്കേതിൽ അഷ്റഫ് റാവുത്തർ സജിന എന്നിവരുടെ മകൾ 11 കാരിയായ ഹന്ന ഫാത്തിമയാണ് മരിച്ചത്. രണ്ടാമത്തെ പ്രതിരോധ കുത്തിവെപ്പ് എടുത്തതിനു ശേഷം ആരോഗ്യ നില വഷളാകുകയായിരുന്നു. തോന്നല്ലൂർ ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഹന്ന. ജൂലൈ രണ്ടിനാണ് വീട്ടിലെ വളർത്തു പൂച്ച ഹന്നയുടെ ദേഹത്ത് മാന്തിയത്. മുറിവേറ്റ ഹന്നയെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. വാക്സിൻ എടുക്കുന്നതിനായി അവിടെനിന്ന് അടൂർ താലൂക്ക്…

Read More

കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ല, പുതുക്കിയ ഫലം ഇന്ന്

തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്നും നടപടികള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ പൂര്‍ത്തീകരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ‘കീം പരീക്ഷയില്‍ നേരത്തെ തുടര്‍ന്ന് പോയ രീതിയില്‍ നീതികേടുണ്ട്. ഇത് വ്യക്തമായതോടെ ബദല്‍ കണ്ടെത്താനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ പ്രോസ്‌പെക്ടസ് നിലവില്‍ വന്നതിന് ശേഷം മാറ്റം വരുത്തിയത് ശരിയായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക്…

Read More

ആറ്റിങ്ങലില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രണ്ടുപേരെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തു. വിദേശത്തു നിന്നും ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് പിടികൂടിയത്. സഞ്ജു, നന്ദു എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വര്‍ക്കല കല്ലമ്പലത്തുവെച്ച് വിദേശത്തു നിന്നും വന്നവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പിന്തുടര്‍ന്ന കാര്‍ ചേസ് ചെയ്ത് പിടിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്തിയത് കണ്ടെത്തിയത്. സഞ്ജു ഈ…

Read More

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു കുന്നംകുളം കോടതി

കുന്നംകുളം : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ അകാരണമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാർക്കെതിരെ കേസെടുത്ത് കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുക്കാരെ പ്രതികളാക്കി കേസെടുക്കുന്നത്.2023 ഏപ്രിൽ മാസം അഞ്ചാം തീയതി ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial