വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 2.88 കോടി

മട്ടാഞ്ചേരി: വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 2.88 കോടി രൂപ. മട്ടാഞ്ചേരി ആനവാതിലിനു സമീപം ഷേണായി കോമ്പൗണ്ടില്‍ താമസിക്കുന്ന 59 കാരിയായ കെ. ഉഷാകുമാരിക്കാണ് കോടികൾ നഷ്ടമായത്. കേസിൽ നിന്ന് ഒഴിവാക്കാൻ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മണി ലോണ്ടറിങ്, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് ഉഷാകുമാരിയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചശേഷം കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന് കാട്ടി പലതവണയായി പണം…

Read More

സിപിഎം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ കെ വി ശ്രീകാന്ത് അന്തരിച്ചു

വെമ്പായം:സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ കെ വി ശ്രീകാന്ത് (48) അന്തരിച്ചു. ഇന്ന് രാവിലെ 6 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന്  ഒരു മാസമായി മെഡിക്കൽ   കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കരകുളം ഡിവിഷനിൽ നിന്നുള്ള അംഗമായിരുന്നു. വെമ്പായം പഞ്ചായത്തിലെ  പെരുംകൂർ കൈതറമൂഴി സ്വദേശിയാണ്. പ്രഗത്ഭ അഭിഭാഷകൻ, സിപിഎം നെടുമങ്ങാട് മുൻ ഏര്യാ കമ്മിറ്റിയംഗം, വെമ്പായം, തേക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി, വെമ്പായം സർവ്വീസ്…

Read More

ലൈറ്ററിൽ സ്പൈ ക്യാമറ; സ്ത്രീകളുടെ വീഡിയോ പകർത്തിയ കേസിൽ  പൈലറ്റ് അറസ്റ്റിൽ

ന്യൂഡൽഹി: സിഗരറ്റ് ലൈറ്റർ പോലുള്ള സ്പൈ ക്യാമറ ഉപയോഗിച്ച് രഹസ്യമായി സ്ത്രീകളുടെ വീഡിയോ പകർത്തിയ കേസിൽ സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റ് അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിഷൻഗഡ് പരിസരത്തുള്ള ഷാനി ബസാറിലാണ് ഓഗസ്റ്റ് 30 ന് രാത്രി 10:20 ഓടെ സംഭവം നടന്നത്. സ്ത്രീ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈറ്റർ ആകൃതിയിലുള്ള ഒരു ചെറിയ രഹസ്യ ക്യാമറ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ആഗ്രയിലെ സിവിൽ ലൈൻസ് സ്വദേശിയായ 31-കാരൻ മോഹിത്…

Read More

അംബാനിയുടെ അക്കൗണ്ടുകൾ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി ബാങ്ക ഓഫ് ബറോഡ

ന്യൂഡൽഹി∙ അനിൽ അംബാനിയുടെയും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും (ആർകോം) പേരിലുള്ള വായ്പാ അക്കൗണ്ടുകൾ ‘ഫ്രോഡ്’ വിഭാഗത്തിലേക്ക് മാറ്റി ബാങ്ക് ഓഫ് ബറോഡ. അനിൽ അംബാനിയുടെ സ്ഥാപനങ്ങൾ ഉൾപ്പെട്ട വായ്പാ തട്ടിപ്പ് സംബന്ധിച്ച് ഇഡി അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി റിലയൻസ് ഹൗസിങ് ഫിനാൻസ്, ആർകോം, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നീ കമ്പനികൾ എടുത്ത വായ്പകൾ സംബന്ധിച്ച് 13 ബാങ്കുകളിൽ നിന്നായി വിശദാംശങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് ബാങ്ക നടപടപി. 17,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്. അനിൽ…

Read More

ഗണേശോത്സവത്തിനിടെ 400 കിലോ ആര്‍ഡിഎക്‌സ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി; പിന്നില്‍ പ്രമുഖ ജ്യോതിഷി ജെ അശ്വിനി കുമാര്‍ : അറസ്റ്റ് ചെയ്തു

മുംബൈ: ഗണേശോത്സവത്തിനിടെ മുംബൈയിലുടനീളം ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയ 51 കാരന്‍ അറസ്റ്റില്‍. മുംബൈ പൊലീസിനു ലഭിച്ച ഭീഷണി സന്ദേശത്തിന് പിന്നില്‍ അശ്വിനി കുമാര്‍ എന്നയാളാണെന്നു വ്യക്തമായി. ബിഹാറിലെ പട്ന സ്വദേശിയായ ജ്യോതിഷിയും വാസ്തു കണ്‍സള്‍ട്ടന്റുമാണ് അശ്വിനി കുമാര്‍. ഫിറോസ് എന്നയാളുടെ പേരിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഹൃത്തായിരുന്ന ഫിറോസിനോടുള്ള വ്യക്തി വിരോധമാണ് ഇങ്ങനെയൊരു ഗൗരവമേറിയ കുറ്റകൃത്യത്തിന് അശ്വിനി കുമാറിനെ പ്രേരിപ്പിച്ചത്. ‘ലഷ്‌കര്‍-ഇ-ജിഹാദി’ എന്ന സംഘടനയുടെ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടാണ് അശ്വിനി കുമാര്‍ ഭീഷണി…

Read More

സ്വർണ വില എൺപതിനായിരത്തിലേക്ക്

ഓണത്തിന് തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ സ്വര്‍ണം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന് ഇന്നലെ 78,920 രൂപയായിരുന്നു. ഇന്ന് അത് 79,560 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 9,865 രൂപയായിരുന്നു. ഇത് 80 രൂപ വര്‍ധിച്ച്‌ 9,945 രൂപയായി. ഈ മാസം സ്വര്‍ണത്തിന്റെ വില ഉയരുകയാണ്. സെപ്തംബര്‍ 1-ാം തീയതി രേഖപ്പെടുത്തിയ 77,460 രൂപയാണ് ഈ മാസത്തെ ഏറ്റവും…

Read More

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞു നഴ്സ്; നവജാത ശിശുവിന് ജീവിതം തിരികെ നൽകി

പിറക്കും മുൻപേ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാതശിശുവിന് ഒരു നഴ്സിന്റെ മനസ്സാന്നിധ്യം കാരണം ജീവിതം തിരികെ ലഭിച്ചു. തിരൂർ തലക്കടത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. മരണത്തിന്റെ തണുപ്പിൽനിന്ന് ഒരു ആശുപത്രി സംവിധാനമൊന്നാകെ കൈകോർത്ത് ആ കുഞ്ഞിന് ജീവിതം തിരികെ നൽകുകയായിരുന്നു. തിരൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. രക്തസ്രാവത്തെ തുടർന്നാണ് പൂർണ്ണ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ജീവനില്ലെന്ന് നേരത്തെ പരിശോധിച്ച ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നു. പ്രസവ സമയമാകുന്നതുവരെ വിശ്രമിക്കാനാണ് അവർ…

Read More

പതിനൊന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

അഹമ്മദാബാദ്: പതിനൊന്നുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. ബാബ്ര താലൂക്കിലെ സ്വകാര്യ സ്കൂൾ അഡ്മിനിസ്ട്രേറ്ററും അധ്യാപകനുമായ ശൈലേഷ് ഖുന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തൊൻപതുകാരനായ ശൈലേഷ് ഖുന്തിനെതിരെ ഇതേ സ്കൂളിൽ പഠിക്കുന്ന പതിനൊന്നുകാരന്റെ അമ്മയാണ് പരാതി നൽകിയത്. പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. കർഷക കുടുംബത്തിൽ നിന്നുള്ള കുട്ടിയെയാണ് അധ്യാപകൻ പീഡനത്തിനിരയാക്കിയത്. 2024 മുതൽ കുട്ടി സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. എന്നാൽ സെപ്റ്റംബർ ഒന്നിന് കുട്ടിയുടെ മാതാവും പിതാവും കുട്ടിയോട് സ്കൂളിൽ…

Read More

യുവാവിനെ കൊന്ന് മലിനജല ടാങ്കിൽ തള്ളി സുഹൃത്ത്

മംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ കൊന്ന് മലിനജല ടാങ്കിൽ തള്ളി സുഹൃത്ത്. മാൾഡ ജില്ലയിൽ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ 27 കാരനായ മുകേഷ് മണ്ഡലാണ് കൊല്ലപ്പെട്ടത്. മംഗളൂരു സൂറത്ത്കലിലെ മൂക് റോഹൻ എസ്റ്റേറ്റ് എന്ന ലേഔട്ടിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട മുകേഷ്. യുവാവിന്റെ അഴുകിയ മൃതദേഹം മംഗളൂരു സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളിൽ കണ്ടെത്തി. സംഭവത്തിൽ സുഹൃത്ത്, 30 കാരനായ ലക്ഷ്മൺ മണ്ഡൽ എന്ന ലഖാനെ…

Read More

കാസർകോട് പതിനേഴുകാരിക്ക് നേരേ പിതാവിന്റെ ആസിഡ് ആക്രമണം

കാസർകോട്: പതിനേഴുകാരിക്ക് നേരേ പിതാവിന്റെ ആസിഡ് ആക്രമണം. കാഞ്ഞങ്ങാട് കരിക്കയിലാണ് സംഭവം. കരിക്ക് സ്വദേശിയായ മനോജാണ് സ്വന്തം മകളെയും സഹോദരന്റെ പത്തുവയസുള്ള മകളെയും ആസിഡ് ആക്രമണത്തിന് ഇരയാക്കിയത്. സഹോദരന്റെ വീട്ടിലെത്തിയാണ് ഇയാൾ പെൺകുട്ടികൾക്ക് നേരേ ആസിഡ് ഒഴിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു മനോജ്. മകളും ഭാര്യയും സഹോദരന്റെ വീട്ടിൽ താമസിക്കുന്നതറിഞ്ഞാണ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ മനോജിന്റെ മകൾക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial