
സ്വർണം കുറഞ്ഞതിൻ്റെ പേരിൽ പീഡനം : വിവാഹം കഴിഞ്ഞ് നാലാം ദിവസം വധു ആത്മഹത്യ ചെയ്തു
ചെന്നൈ: വിവാഹം കഴിഞ്ഞ് നാലാം ദിവസം വധു ആത്മഹത്യചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ ലോകേശ്വരിയാണ് പീഡനം സഹിക്കാനാകാതെ ജീവനൊടുക്കിയത്. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വിരുന്നിനെത്തിയപ്പോഴാണ് യുവതി ശുചിമുറിയിൽ തൂങ്ങിമരിച്ചത്. പറഞ്ഞുറപ്പിച്ചതിൽ നിന്നും ഒരു പവൻ സ്വർണം കുറഞ്ഞതിന്റെ പേരിൽ യുവതി ഭർതൃവീട്ടിൽ പീഡനത്തിനിരയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ലേകേശ്വരി ആത്മഹത്യ ചെയ്തത്. സ്വന്തം വീട്ടിലെ ശുചിമുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. കുളിക്കാനായി പോയ ലോകേശ്വരി ഏറെ നേരംകഴിഞ്ഞും തിരിച്ചുവരാതായതോടെയാണ് വീട്ടുകാർ…