Headlines

നാരങ്ങ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി:കൊടക്കാട് കൂട്ടുമൂച്ചിയിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി മരണപെട്ടു.കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.  ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മാതാവ്:ഫൗസിയ.

Read More

വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

കൊച്ചി: ഒടുവിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ആശ്വാസ ഉത്തരവ്. ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകി. കേന്ദ്ര വിജ്ഞാപന പ്രകാരമാണ് എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ അനുകൂലമായ വിധി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയിൽ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൈക്കോടതി അനുമതി നൽകിയത്. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്തികകൾ…

Read More

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു; വധു പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ്

ന്യൂഡൽഹി: ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. കർണാടിക്, പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച് 4-ന് ഇരുവരും ബെംഗളുരുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്‍റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ. ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം നേടി. പിന്നീട് മദ്രാസ് സംസ്കൃത…

Read More

അമ്മയെയും നാലു സഹോദരിമാരെയും ഹോട്ടല്‍ റൂമില്‍ വെച്ച് കൊലപ്പെടുത്തി; 24 കാരന്‍ പിടിയില്‍

ലഖ്‌നൗ: അമ്മയേയും നാലു സഹോദരിമാരെയും യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ താന നാകാ പ്രദേശത്തെ ഹോട്ടല്‍ ശരണ്‍ജീതിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ അര്‍ഷാദ് എന്ന 24 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് അര്‍ഷാദ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമ്മ ആസ്മ, മക്കളായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആഗ്ര കുബോര്‍പൂര്‍ ഇസ്ലാം നഗര്‍…

Read More

പുതുവർഷ ആഘോഷത്തിനിടെ കൊച്ചിയിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: പുതുവർഷ ആഘോഷത്തിനിടെ കൊച്ചിയിൽ വാഹനാപകടം. ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ വൈപ്പിൻ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.

Read More

ലഹരിക്കടിമയായ മകന് പണം നൽകിയില്ല; മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു

നേമം: മകൻ അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു. പുതിയ കാരയ്ക്കാമണ്ഡപം ശിവക്ഷേത്രത്തിനുസമീപം മേടയിൽവീട്ടിൽ മുസമ്മിൽ(23)ആണ് അമ്മ സാജിദ(40)യെ കറിക്കത്തിക്കു വെട്ടിപ്പരിക്കേൽപ്പിച്ചത്. ലഹരിക്കടിമയായ മുസമ്മിലിന് ലഹരിയുപയോഗത്തിനു പണം നൽകാത്തതിനാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടുകൂടിയാണ് സംഭവം. ലഹരിക്കടിമയായ മുസമ്മിലിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ സാജിദയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. ആക്രമണത്തിൽ സാജിദയുടെ തലയ്ക്കും മുഖത്തും ഇടതുകൈക്കും പരിക്കേറ്റു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നേമം പോലീസ് എത്തി മുസമ്മിലിനെ കസ്റ്റഡിയിലെടുക്കുകയും…

Read More

ജനുവരി 1മുതല്‍ ജനിക്കുന്നവര്‍ പുതിയ തലമുറ; ജനറേഷൻ ‘ബീറ്റ’

പുതുവർഷം വന്നെത്തി! ഒരുപാട് മാറ്റങ്ങൾ സംഭവിക്കാൻ പോകുന്ന വർഷമാണ് 2025. സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്ന വര്‍ഷം കൂടിയാണ് 2025. തലമുറ മാറ്റത്തിന് കൂടി വഴിയൊരുക്കി കൊണ്ടാണ് 2025 വന്നെത്തുന്നത്. ഇന്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തര്‍ക്കമാണ് 90സ് കിഡ്‌സ് ആണ് ഏറ്റവും നല്ലത് എന്നത്. ഏത് റീല്‍ വന്നാലും ഇത് 90സ് കിഡ്‌സിന് മാത്രം മനസിലാകുന്നത് എന്നെല്ലാം കമന്റുകള്‍ കാണാറില്ലേ? 2 കെ കിഡ്‌സിനെ കണ്ണാപ്പികളെന്നും പറയാറുണ്ട്. ജെന്‍ ജെന്‍ സീ തലമുറയും…

Read More

ഗുരുധർമ്മ പ്രചരണ സഭ പ്രതിഷ്ഠാവാർഷികം സംഘടിപ്പിച്ചു

ആറ്റിങ്ങൽ:ഗുരുധർമ്മ പ്രചാരണസഭ മണമ്പൂർ പന്തടിവിള ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാവാർഷികം നടന്നു. ഗുരുപൂജ,ഗുരുദേവ കൃതികളുടെ പാരായണം, ദൈവദശകം ചൊല്ലൽ അന്നദാനം എന്നിവ സംഘടിപ്പിച്ചു.വാർഷിക സമ്മേളനം സ്വാമി തത്ത്വതീർത്ഥ ഉദ്ഘാടനം ചെയ്തു. കവിരാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ ജയചന്ദ്രൻ പനയറ അനുഗ്രഹ പ്രഭാഷണം ചെയ്തു. ജി. സുകുമാരൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ജോയി സ്വാഗതവും പുഷ്പ്പരാജൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഉന്നതവിജയികളായ വിദ്യാർത്ഥികൾക്കും കലാപ്രതിഭകൾക്കും ഉപഹാരങ്ങൾ നൽകി. ദൈവദശകം നൃത്താവിഷ്ക്കാരം, ചിറയിൻകീഴ് അനുഗ്രഹയുടെ നാടകവും അരങ്ങേറി.

Read More

ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

തൊടുപുഴ: ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസൽ (27) ആണ് മരിച്ചത്. 300 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കാർ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള 11 പേരടങ്ങുന്ന സംഘമാണ് പുതുവത്സരം ആഘോഷിക്കാനായി കുട്ടിക്കാനത്തിന് സമീപം കോക്കാട് ഹിൽസ് എന്ന സ്ഥലത്ത് എത്തിയത്. ആഘോഷം നടക്കുന്നതിനിടെ ഫൈസൽ വാഹനത്തിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് വാഹനം ഉരുണ്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസും ഫയർഫോഴ്സുമെത്തി…

Read More

നിയുക്ത ഗവര്‍ണറെ സന്ദര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി; ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞ നാളെ

പട്‌ന: നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും സംബന്ധിച്ചു. ബിഹാറിന്റെ 30-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേരള ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്. കേരളത്തോട് നന്ദി പറഞ്ഞ് മടങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ തിങ്കളാഴ്ചയാണ് പട്‌നയിലെത്തിയത്. വിമാനത്താവളത്തിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial