നിയുക്ത ഗവര്‍ണറെ സന്ദര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി; ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞ നാളെ

പട്‌ന: നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും സംബന്ധിച്ചു. ബിഹാറിന്റെ 30-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേരള ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്. കേരളത്തോട് നന്ദി പറഞ്ഞ് മടങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ തിങ്കളാഴ്ചയാണ് പട്‌നയിലെത്തിയത്. വിമാനത്താവളത്തിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി,…

Read More

കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. നാളെയാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.വ്യാഴാഴ്ച രാവിലെ 10.30 ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിന് മുമ്പാകെയാണ് രാജേന്ദ്ര ആർലേക്കർ സത്യപ്രതിജ്ഞ നടത്തുക. ബിഹാറിൽ നിന്നാണ് രാജേന്ദ്ര ആർലേക്കറെ കേരള ഗവർണറായി മാറ്റി…

Read More

പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പ് പിടിത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു

കൊല്ലം: പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പ് പിടിത്തക്കാരനും പാമ്പ് കടിയേറ്റ് മരിച്ചു. പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജു ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്ത് വച്ചായിരുന്നു സജുവിന് പാമ്പ് കടിയേറ്റത്. കഴി‍ഞ്ഞ 24ന് ഇവിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രൻ (65) മരിച്ചിരുന്നു. തുടർന്ന് പരിസരം വൃത്തിയാക്കി…

Read More

കീഴാറ്റൂരില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ആറ് പേർക്കെതിരെ കേസ്

തളിപ്പറമ്പ്: പുതുവത്സരാഘോഷത്തിനിടയില്‍ കീഴാറ്റൂരില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, പോലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. ഇരുവിഭാഗത്തിലും പെട്ട ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.കോമത്ത് മുരളീധരൻ,അമല്‍, ബിജു, രമേശന്‍, സനല്‍, ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്.ഇന്ന് പുലര്‍ച്ചെ 1.20-നായിരുന്നു സംഭവം.മാന്തംകുണ്ട് തോട്ടാറമ്പ് റോഡില്‍ യുവധാര ക്ലബ്ബിന് സമീപം വെച്ചാണ് സംഭവം. സി.പി.ഐയുടെ നേതൃത്വത്തിലാണ് മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചത്.സി.പി.എം നിയന്ത്രണത്തിലുള്ള യുവധാര ക്ലബ്ബിന്റെ പ്രവര്‍ത്തകരുമായി വാക് തര്‍ക്കം ഉണ്ടായതോടെ ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലെത്തിയ പോലീസാണ്…

Read More

കോഴിക്കോട് ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 52 കാരിക്ക് 20 കൊല്ലം കഠിന തടവും 55000 രൂപ പിഴയും

കോഴിക്കോട്: 52 കാരിയായ സ്ത്രീ ലൈംഗികമായി ഉപദ്രവിച്ചത് ഒമ്പതു വയസ്സുകാരിയെ. സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മീഞ്ചന്ത, അരയൻ തോപ്പിൽ 52 കാരിയായ ജയശ്രീയെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 33 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും തടവ് ഒന്നിച്ച് 20 കൊല്ലമനുഭവിച്ചാൽ മതി. പിഴ സംഖ്യയിൽനിന്ന് 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴയടച്ചില്ലെങ്കിൽ ഒമ്പതു മാസം അധികം തടവ് അനുഭവിക്കാനും…

Read More

തൃശൂരിൽ 30 വയസുകാരനെ പതിനാറുകാരൻ കുത്തിക്കൊലപ്പെടുത്തി

പാലസ് റോഡ്: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്ന പതിനാറുകാരൻ കസ്റ്റഡിയിൽ. ലിവിന്‍ എന്ന 30 വയസുകാരനാണ് മരിച്ചത്. പാലസ് റോഡിന് സമീപമാണ് സംഭവം. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്നാണ് പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞത്. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; കാസർഗോഡ് 46 വിദ്യാർഥികൾ ആശുപത്രിയിൽ

കാസർഗോഡ്: കാസർഗോഡ് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥികൾ ആശുപത്രിയിൽ. ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ. 46 വിദ്യാര്‍ഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കല്‍ അസോസിയേഷന് കീഴിലെ 240 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial