നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; പ്രതികൾ റിമാൻ്റിൽ

തൃശൂരിൽ മൂന്ന് വർഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാൻ്റിൽ. 14 ദിവസത്തേക്കാണ്   റിമാൻ്റ് ചെയ്തത്.സംഭവത്തിൽ നിർണായക തെളിവുകൾ ശേഖരിച്ച് ഫൊറൻസിക് സംഘം നിർണായ തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കുട്ടിയെ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് അനീഷ പൊലീസ് നൽകിയ മൊഴി.തൃശൂർമെഡിക്കൽ കോളജിലെ ഫൊറൻസിക് മേധാവി ഡോക്ടർ ഉന്മഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിർണായ തെളിവുകൾ ശേഖരിച്ചത്. 2021ൽ നടന്ന ആദ്യ കുഞ്ഞിന്റെ…

Read More

വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനില്‍ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ കിടപ്പുമുറി…

Read More

റെയിൽവേ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

കൊച്ചി: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്കുള്ള അനിശ്ചിതത്വം നീക്കുന്നതിനായാണ് പുതിയ നടപടിയെന്ന് റെയിൽവേ അറിയിച്ചു.        ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളിലെ ചാർട്ട് തലേന്ന് രാത്രി 9 മണിക്ക് പ്രസിദ്ധീകരിക്കും. പുതിയ മാറ്റങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് റെയിൽവേ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം,…

Read More

തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; 12 മരണം, 26 പേര്‍ക്ക് പരിക്ക്

      ഹൈദരാബാദ് : തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 12 പേര്‍ മരിച്ചു. സങ്കറെഡ്ഡി ജില്ലയിലെ പസമൈലാരം വ്യവസായികമേഖലയിലെ ‘സിഗാച്ചി’ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ 26 പേര്‍ക്ക് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു. അപകടത്തില്‍ മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. ആറുപേര്‍ സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍വെച്ചും മരിച്ചെന്നാണ് വിവരം. വിവിധയിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന,…

Read More

100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി; കിട്ടിയത് പോര, ഭര്‍തൃവീട്ടുകാരുടെ പീഡനം, തിരുപ്പൂരിൽ യുവതി ആത്മഹത്യചെയ്തു

      തമിഴ്നാട് തിരുപ്പൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു. റിധന്യ (27) ആണ് കാറിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകിയാണ് കല്യാണം നടത്തിയത്. വിവാഹം നടന്നത് ഏപ്രിലിൽ. ഭർത്താവ് കെവൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവർ അറസ്റ്റിൽ. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. യാത്രാമധ്യേ…

Read More

കാലാവസ്ഥാ വ്യതിയാനം: ആൽപ്സ് മലനിരകളിൽ ഭൂകമ്പസാധ്യതയെന്ന് പഠനം

         ആൽപ്സിലെ മഞ്ഞുരുകിയാൽ ഭൂമി കുലുങ്ങും. ആഗോളതാപനംകാരണമുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ യൂറോപ്പിലെ ആൽപ്സ് പർവതനിരകളിൽ ഭൂകമ്പസാധ്യതയുണ്ടാക്കുന്നെന്ന് പഠനം. അന്തരീക്ഷതാപനില ഉയരുന്നതിന്റെ ഭാഗമായി ഹിമാനികൾ ഉരുകിയുണ്ടാകുന്ന വെള്ളം വിള്ളലുകളിലൂടെ ആഴത്തിലുള്ള പാറകളിൽ എത്തുന്നത് ഭൂകമ്പപ്രവർത്തനങ്ങളെ സ്വാധീനിക്കും. വെള്ളത്തിന്റെ സംഭരണശേഷി കഴിയുമ്പോൾ അത് മർദം ചെലുത്തുന്നു. ഇത് ഭൂകമ്പത്തിനിടയാക്കുന്നു. എർത്ത് പ്ലാനറ്ററി സയൻസ് ലെറ്റേഴ്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആൽപ്സിലെ ഏറ്റവും ഉയരമുള്ള പർവതമായ ‌മോണ്ട് ബ്ലാങ്കിലെ ഭൂകമ്പപ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. 2015-ലെ ഉഷ്ണതരംഗത്തിനുപിന്നാലെ ചെറിയ ഭൂകമ്പങ്ങൾ വർധിച്ചെന്ന് കണ്ടെത്തി….

Read More

വിവാഹത്തിനായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ യുവതിയെ കാണാതായി; കണ്ടെത്താൻ ശ്രമം

       ഇന്ത്യൻ യുവതിയെ അമേരിക്കയിൽ കാണാതായി. വിവാഹത്തിനായി അമേരിക്കയിൽ എത്തിയ യുവതിയെയാണ് ഈമാസം 26ന് കാണാതായത്. സിമ്രാൻ (24) എന്ന യുവതിയെ കണ്ടെത്താൻ അമേരിക്കൻ പോലീസ് ശ്രമങ്ങൾ ആരംഭിച്ചു. യുഎസിലേക്ക് കടക്കാൻ വിവാഹം മറയാക്കിയതാണോ എന്ന് സംശയിക്കുന്നതായും പോലീസ്. ജൂൺ 20നാണ് യുവതി യുഎസിൽ എത്തിയത്. കാംഡൻ കൗണ്ടിയിലെ ലിൻഡൻ‌വോൾഡിൽ വച്ചാണ് 24 കാരിയെ കാണാതായത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അസ്വഭാവികമായി ഒന്നും കണ്ടെത്താൻ‌ കഴിഞ്ഞിട്ടില്ല. യുവതിയെ സംബന്ധിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ്…

Read More

വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഏഴ് ഡോക്ടര്‍മാരുടെ സംഘം

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന് സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 7 ഡോക്ടര്‍മാരുടെ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തി. കാര്‍ഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ക്രിട്ടിക്കല്‍ കെയര്‍, ജനറല്‍ മെഡിസിന്‍, പള്‍മണറി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരാണ് ആരോഗ്യനില വിലയിരുത്തിയത്

Read More

ജാനകി സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിനിമ പ്രവർത്തകർ

തിരുവനന്തപുരം: ജാനകി സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിനിമ പ്രവർത്തകർ. തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിലേക്ക് സിനിമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കത്രികകൾ കുപ്പത്തൊട്ടിയിൽ ഇട്ട് സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ, നോ കട്ട് എന്ന് പറഞ്ഞു കൊണ്ട് പ്രതീകാത്മക ഉദ്ഘാടനം നടത്തി. പ്രൊഡ്യൂസർ അസോസിയേഷന് വേണ്ടി രഞ്ജിത് പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിയാണ് ഈ സിനിമയിലെ നായകൻ. അദ്ദേഹത്തിന് അറിയാത്തത് അല്ലല്ലോ സിനിമ നിയമം. ശക്തമായ സമരം തുടരുമെന്നും രഞ്ജിത് പറഞ്ഞു. അമ്മ…

Read More

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം : റവാഡ ചന്ദ്രശേഖറെ സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി. പ്രത്യേക മന്ത്രിസഭ യോഗത്തിൽ ആണ് തീരുമാനം. 1991 ബാച്ച് ഉദ്യോഗസ്ഥനായ, ആന്ധ്ര സ്വദേശിയായ രവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്‌പെഷല്‍ ഡയറക്ടറായിരുന്ന രവാഡ ചന്ദ്രശേഖറിനെ, അടുത്തിടെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു.റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂരിലെ എഎസ്പി ആയിരുന്നു. മലബാറിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial