
100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി; കിട്ടിയത് പോര, ഭര്‍തൃവീട്ടുകാരുടെ പീഡനം, തിരുപ്പൂരിൽ യുവതി ആത്മഹത്യചെയ്തു
തമിഴ്നാട് തിരുപ്പൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു. റിധന്യ (27) ആണ് കാറിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകിയാണ് കല്യാണം നടത്തിയത്. വിവാഹം നടന്നത് ഏപ്രിലിൽ. ഭർത്താവ് കെവൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവർ അറസ്റ്റിൽ. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. യാത്രാമധ്യേ…