പോലീസിന്റെ മർദ്ദനത്തിൽ റിട്ട.സൈനികന് ഇടതുകാൽനഷ്ടമായി
നീലേശ്വരം: ഇന്ത്യൻ എയർഫോഴ്‌സിൽ നിന്ന് ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടറായി വിരമിച്ച സാർജൻ്റ് പി വി സുരേശന് (49) മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായത് മറക്കാനാവാത്ത ദുരനുഭവമാണ്. ലാത്തികൊണ്ടുള്ള പോലീസിന്റെ ശക്തമായ അടിയില്‍ സുരേശന് ഇടതുകാൽ നഷ്ടപ്പെട്ടു. ജന്മനാടായ നീലേശ്വരത്തു നിന്ന് മലബാർ എക്‌സ്‌പ്രസിൽ 10.15-ന് മംഗലാപുരം സെൻട്രലിൽ മിലിട്ടറി കാൻ്റീനിലേക്ക് പോകുമ്പോഴാണ് സംഭവം. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഫെബ്രുവരി ഒന്നിന് മംഗളൂരുവിലെ മിലിറ്ററി കാന്റീനിലേക്ക് പോയതായിരുന്നു അങ്കക്കളരി ‘അര്‍ച്ചന’യിലെ പി.വി. സുരേശന്‍. പോകുന്നതിന് മുമ്പ് സുരേശൻ…

