സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കും. സര്‍ക്കാറിന് വേണ്ടി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചു. ഇതോടെയാണ് ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍-രാജ്ഭവന്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിമാര്‍ വൈകീട്ട് ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചത്. ഗവര്‍ണര്‍ക്ക് ഓണക്കോടി കൈമാറിയെന്നും ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുത്ത് ഓണം ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുമെന്ന് അറിയിച്ചതായും…

Read More

ഓണാഘോഷത്തിനിടെ കളക്ടറേറ്റിലെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം; ആരോപണവിധേയനായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

ഓണാഘോഷത്തിനിടെ കളക്ടറേറ്റിലെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയനായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി കളക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കളക്ടറേറ്റിലെ കെ സെക്ഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരുന്നത്. വ്യാഴാഴ്ചായിരുന്നു കളക്ടറേറ്റിലെ ഓണാഘോഷം. കളക്ടർ ഉള്‍പ്പെടെ പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ജീവനക്കാരിക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡെപ്യൂട്ടി കളക്ടർ പരാതിക്കാരിയുടെയും ജീവനക്കാരന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജീവനക്കാരനെ സസ്പെൻഡ്ചെയ്തത്

Read More

ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി  സപ്ലൈകോ

ഈ ഓണക്കാലത്ത് സപ്ലൈകോ റെക്കോർഡ് വിൽപ്പനയുമായി ചരിത്രപരമായ നേട്ടം കൈവരിച്ചു. 300 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ ഈ വർഷം ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇതുവരെ 319.3 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ദിവസത്തെ മാത്രം വിൽപ്പന 21 കോടിയിലധികം രൂപയെന്നത് സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വിൽപ്പനയാണ്. ഏകദേശം 49 ലക്ഷം ഉപഭോക്താക്കളാണ് ഓണക്കാലത്ത് സപ്ലൈകോയുടെ വിൽപ്പനശാലകൾ സന്ദർശിച്ചത്. സംസ്ഥാന സർക്കാർ സമയബന്ധിതമായി വിപണിയിൽ നടത്തിയ ഇടപെടലുകളാണ് വിലക്കയറ്റം നിയന്ത്രിക്കാനും അവശ്യസാധനങ്ങൾ സുലഭമായി ലഭ്യമാക്കാനും സഹായിച്ചതെന്ന്…

Read More

പരീക്ഷാ ഹാളില്‍ പീഡിപ്പിച്ചു, അധ്യാപകനെ കുറ്റവിമുക്തനാക്കി; വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോടതി

തൊടുപുഴ: പരീക്ഷാഹാളില്‍വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസില്‍ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. മൂന്നാര്‍ ഗവ.കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. 2014ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഓഗസ്റ്റ് 27-നും സെപ്റ്റംബര്‍ അഞ്ചിനുമിടയില്‍ കോളജില്‍ നടന്ന എംഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ കൂടിയായ ആനന്ദ് വിശ്വനാഥ്…

Read More

വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു; ഇന്ന് മുതൽ പ്രാബല്യത്തിൽ

         ന്യൂഡൽഹി : വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,580 രൂപയായിരിക്കും വില. കൊച്ചിയിൽ 1637 രൂപ വില ഉണ്ടായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1587 രൂപയായി. ഹോട്ടൽ വ്യാപാരമേഖലയിൽ വിലക്കുറവ്‌ ഗുണകരമാകും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ…

Read More

ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു, പകരം വന്നയാള്‍ ഗുരുതരാവസ്ഥയില്‍

ഹരിപ്പാട്: ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. ഈ ആനയുടെ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനില്‍കുമാറിനെ ചവിട്ടി പരിക്കേല്‍പ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാന്‍ മൈനാഗപ്പള്ളി…

Read More

എം.എ.ബേബിയുടെ പ്രസംഗത്തിൽ അതൃപ്തി രേഖപ്പെടുത്തി ബിനോയ് വിശ്വം; അച്യുത മേനോനെ ഒഴിവാക്കിയതിൽ വിമർശനം

തൃശൂർ തൃശൂരിൽനിന്ന് പ്രശസ്തിയുടെ കൊടുമുടി കയറിയവരെക്കുറിച്ചുള്ള സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പ്രസംഗത്തിൽ സി.അച്യുതമേനോനെ പരാമർശിക്കാത്തതിൽ അതൃപ്‌തി രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘തൃശൂർ പെരുമ’ പരിപാടിയിൽ ബേബിയുടെ ഉദ്ഘാടന പ്രസംഗത്തിനു പിന്നാലെ പ്രസംഗിച്ച ബിനോയ് വിശ്വം, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേര് പരാമർശിക്കാതെ എങ്ങനെയാണ് തൃശൂരിന്റെ സമരപാരമ്പര്യത്തെയും സാഹിത്യചരിത്രത്തെയും കുറിച്ച് പറയാനാവുകയെന്നു ചോദിച്ചു. തൃശൂരിന്റെ പെരുമയെപ്പറ്റി 40 മിനിറ്റോളം സംസാരിച്ച ബേബി തൃശൂരിലെ ഇഎംഎസിന്റെ…

Read More

മറുനാടൻ മലയാളി എഡിറ്റർ
ഷാജൻ സ്കറിയക്കെതിരെയുള്ള ആക്രമണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം:  ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയായെ ഒരുകൂട്ടം ഗുണ്ടകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.        കോട്ടയത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.കെ. ശ്രീകുമാർ (തേർഡ് ഐ ന്യൂസ്), സെക്രട്ടറി കെ.എം. അനൂപ് (മലയാളശബ്ദം), ട്രഷറർ അനീഷ് (ഹോണസ്റ്റി ന്യൂസ്) തുടങ്ങിയവർ സംസാരിച്ചു. സത്യം വിളിച്ചു പറയുന്നവരെ ആക്രമിക്കുന്ന രീതിയെ കാടത്തം എന്നാണ് യോഗം വിശേഷിപ്പിച്ചത്. കേരളത്തിൽ നിരവധി ജനകീയ പ്രശ്നങ്ങൾ…

Read More

സെപ്തംബറിലും കനക്കും; മഴക്കെടുതി മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മഴക്കെടുതിയില്‍ വലയുമ്പോള്‍ സെപ്തംബറിലും രാജ്യത്ത് മഴ തുടരുമെന്ന മുന്നറിയിപ്പ്. സെപ്തംബറില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. സെപ്തംബറില്‍ രാജ്യത്ത് 167.9 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 109 ശതമാനത്തില്‍ കൂടുതല്‍ മഴ പെയ്തിറങ്ങിയേക്കുമെന്നാണ് പ്രവചനം. രാജ്യവ്യാപകമായി സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും പ്രവചനം സൂചിപ്പിക്കുന്നു. എന്നാല്‍ വടക്കുകിഴക്കന്‍, കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളിലും, തെക്കന്‍ ഉപദ്വീപിലെ പല ഭാഗങ്ങളിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില…

Read More

വാഴയിലയ്ക്ക് വൻ ഡിമാൻഡ്, മലയാളികൾക്ക് പ്രിയം തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന തേൻ വാഴയിലയോട്

           കൊച്ചി : ഓണാഘോഷം തുടങ്ങിയതോടെ വാഴയിലയ്ക്ക് വൻ ഡിമാൻഡാണ് മാർക്കറ്റിൽ ചെറിയ ഇലയ്ക്ക് ഒന്നിന് ആറുരൂപയാണ് നിലവിലെ മാർക്കറ്റുവില. എട്ടുരൂപ ചില്ലറക്കച്ചവടക്കാരും ഇടാക്കുന്നുണ്ട്. ഉത്രാടത്തോടെ ചില്ലറ വിൽപ്പനയിൽ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന തേൻ വാഴയിലയാണ് സദ്യ വിളമ്പാൻ മലയാളികൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഓണാഘോഷം നടത്തുന്ന സ്കൂൾ, കോളേജ്, ഓഫീസ് സ്ഥാപനങ്ങൾ, ഹോട്ടലുകളിൽ നിന്നെല്ലാമാണ് വാഴയിലയ്ക്ക് കൂടുതൽ ആവശ്യക്കാരുള്ളത്. _ഇക്കുറി പച്ചക്കറിക്ക് വൻ വിലവർധനയില്ല_ ഇക്കുറി ഓണത്തിന് പച്ചക്കറി വിപണിയിൽ പേടിച്ചത്ര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial