ഓണക്കാറ്റ് പ്രകാശനം ചെയ്തു

ഓണക്കാറ്റ് സംഗീതആൽബം പ്രകാശനം ചെയ്തു. പോത്തൻകോട്, ചിന്താലയ ആശ്രമത്തിൽ നടന്ന ചടങ്ങിൽ പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഹരീന്ദ്രനാഥൻനായർ പ്രകാശനം നിർവഹിച്ചു. രാഗധാര കൃയേഷൻസ് പുറത്തിക്കിയ ആലംബം ചിറയിൻകീഴ് സുധീഷാണ് സംഗീതം നൽകി ആലപിച്ചത്.  രാധാകൃഷ്ണൻ കുന്നുംപുറമാണ് ഗാനരചന നടത്തിയത്. ക്യാമറ പ്രേംജിത്ത് ചിറയൻകീഴും , റെജി പ്രോഗ്രാമിംഗും ഷാജി.എം.ധരൻ റിക്കോർഡിംഗും നിർവ്വഹിച്ചു.

Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. പെരിങ്ങോട്ടുകര സ്വദേശികളായ സെമീം (20), അഭിജിത്ത് (21) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്രയാറിൽ വെച്ച് 15 വയസ്സുകാരനെ ബലമായി പിടിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. കുട്ടിയുടെ സുഹൃത്തുക്കളുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ നിന്ന് പ്രതികളെ വിലക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 25-ന് വൈകീട്ട് കടയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുകയായിരുന്ന കുട്ടിയെ പുറത്തേക്ക് വിളിച്ചിറക്കി മോട്ടോർസൈക്കിളിൽ കയറ്റി തൃപ്രയാർ പാലത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ…

Read More

പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ക്ഷേത്രജീവനക്കാരനെ കൊലപ്പെടുത്തി യുവാക്കൾ

ന്യൂഡൽഹി: പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ക്ഷേത്രജീവനക്കാരനെ കൊലപ്പെടുത്തി യുവാക്കൾ. തെക്കൻ ഡൽഹിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. 15 വർഷമായി കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനായ യുപി സ്വദേശി യോഗേന്ദ്രസിങാണ് (35) ആണ് കൊല്ലപ്പെട്ടത്. പ്രസാദം വാങ്ങാനെത്തിയ യുവാക്കളുടെ സംഘത്തോട് കുറച്ച് സമയം കാത്തിരിക്കണമെന്ന് യോഗേന്ദ്രസിങ് ആവശ്യപ്പെട്ടു. ഇതിന്റെ പ്രകോപനത്തിലാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇരുമ്പുവടികളും കമ്പുകളും ഉപയോഗിച്ചാണ് യുവാക്കൾ ജീവനക്കാരനെ ആക്രമിച്ചത്. ക്ഷേത്രത്തിലെത്തിയ യുവാക്കളുടെ സംഘം അവിടെയുണ്ടായിരുന്ന എല്ലാവരോടും മോശമായി പെരുമാറിയെന്നാണ്…

Read More

റേഷൻ കടകൾ ഇന്നും തുറന്ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഈ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർ ഓഗസ്റ്റ് 31 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് റേഷൻ കടകള്‍ അവധിയായിരിക്കും. സെപ്‌റ്റംബര്‍ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. എ എ വൈ കാർഡുടമകള്‍ക്കും വെല്‍ഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്‌റ്റംബര്‍ മാസവും തുടരും. അതേസമയം, ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകള്‍ ആരംഭിച്ച ഓഗസ്റ്റ് 25 മുതല്‍ 29 വരെ…

Read More

മികച്ച സാങ്കേതിക വിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകും;മന്ത്രി ജെ ചിഞ്ചുറാണി

അടൂർ:മികച്ച സാങ്കേതിക വിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മൃഗസംരക്ഷണ  വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി   മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ”ഇ-സമൃദ്ധ” എന്ന പേരിൽ   ഉള്ള  സമഗ്ര ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം അടൂരിൽ വച്ച് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ വീട്ടുപടിക്കൽ നൽകി വരുന്ന മൃഗ ചികിത്സാ സേവനം, മികച്ച ബീജ മാത്രകളുടെ ഉപയോഗം, കന്നുകാലികളിലെ വന്ധ്യത നിവാരണ പദ്ധതി, സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ഉൾപ്പെടെയുള്ള മികച്ച…

Read More

കെഎസ്ആർടിസി ബസിൽ വച്ച് പോത്തൻകോട് സ്വദേശിയുടെ 20 പവൻ സ്വർണം നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ സ്വർണം നഷ്ടമായി. പോത്തൻകോട് സ്വദേശിനിയായ ഷമീന ബീവിയുടെ 20 പവൻ സ്വർണമാണ് നഷ്ടമായത്. സ്വർണം ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നെടുമങ്ങാട് പനവൂർ ആറ്റിൻപുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴിയിലാണ് സ്വർണം നഷ്ടമായത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങി പച്ചക്കറി കടയിൽ സാധനം വാങ്ങാൻ ബാഗ് തുറക്കുമ്പോഴാണ് സ്വർണം നഷ്ടമായ വിവരം അറിയുന്നത്. എവിടെ വെച്ചാണ് സ്വർണം നഷ്ടമായതെന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ…

Read More

നെഹ്റു ട്രോഫി;വീയപുരം ചുണ്ടൻ ജലരാജാവ്

ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച്‌ വീയപുരം ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മില്ലിസെക്കൻഡില്‍ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്. ഒന്നാം ട്രാക്കില്‍ മേല്‍പ്പാടം, രണ്ടാം ട്രാക്കില്‍ നിരണം, മൂന്നാം ട്രാക്കില്‍ നടുഭാഗം, 4ാം ട്രാക്കില്‍ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തില്‍ പുന്നമട ബോട്ട്ക്ലബിന്റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട്…

Read More

ഓണാഘോഷത്തിനിടയ്ക്ക് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് : ഓണാഘോഷത്തിനിടയ്‌ക്ക് കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥി മരിച്ചു. അഗളി ഐഎച്ച്‌ആർഡി കോളേജിലെ ജീവ(22) ആണ് മരിച്ചത് കോളേജില്‍ വടം വലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്കാശുപത്രയിലെത്തിച്ചെങ്കിലും വിദ്യാർത്ഥി മരിച്ചിരിന്നു.

Read More

ചലച്ചിത്ര നിർമ്മാതാവായ സാന്ദ്രാ തോമസ് നിയമ പഠനത്തിന്റെ വഴിയിലേക്ക്; ക്രൈസ്റ്റ് ലോ അക്കാദമിയിൽ മൂന്നു വർഷത്തെ എൽഎൽബി കോഴ്‌സിന് ചേർന്നു

ചലച്ചിത്ര നിർമ്മാതാവായ സാന്ദ്രാ തോമസ് നിയമ പഠനത്തിന്റെ വഴിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് ലോ അക്കാദമിയിൽ മൂന്നു വർഷത്തെ എൽഎൽബി കോഴ്‌സിന് അവർ ചേർന്നു. സമീപകാലത്തെ ബിസിനസ് അനുഭവങ്ങളും നിയമപരമായ കാര്യങ്ങളും മനസ്സിലാക്കിയപ്പോൾ നിയമവിദ്യാഭ്യാസം ആവശ്യമാണെന്ന് തോന്നിയതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സാന്ദ്രാ തോമസ് വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ബിസിനസ്സിൽ ഇറങ്ങിയപ്പോൾ നിയമം അറിയേണ്ടതിന്റെ ആവശ്യകത താൻ മനസ്സിലാക്കിയതായി സാന്ദ്രാ പറഞ്ഞു. അടുത്തിടെ തനിക്കുണ്ടായ ചില നിയമപ്രശ്നങ്ങളെക്കുറിച്ച് സിവിൽ, ക്രിമിനൽ അഭിഭാഷകരുമായി സംസാരിച്ചപ്പോൾ…

Read More

വാതിലുകള്‍ തുറന്നിട്ട് സര്‍വീസ്: ബസുകളില്‍നിന്ന് 12.69 ലക്ഷം രൂപ പിഴ ഈടാക്കി

      തിരുവനന്തപുരം : ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു 4099 ബസുകളില്‍ നിന്നായി 1269750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി ഓഗസ്റ്റ് 20 മുതല്‍ 26 വരെ റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐജി യുടെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത്. വാതിലുകള്‍ തുറന്നിട്ട് ബസുകള്‍ ഓടിക്കുന്നത് യാത്രക്കാര്‍ വീഴാനുള്ള ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. 32203 ബസ്സുകള്‍ പരിശോധിച്ചു. ബസുകളിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial