
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്ക് എതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്ക് എതിരെ കേസ്. ഡോ. രാജീവ് കുമാറിനെതിരെയാണ് നടപടി. ഐപിസി 336, 338 വകുപ്പുകള്‍ പ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. നിലവില്‍ ഡോക്ടര്‍ രാജീവ് കുമാര്‍ മാത്രമാണ് കേസില്‍ പ്രതി. ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് യുവതി ഇന്ന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ, ഡോക്ടര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി ശസ്ത്രക്രിയക്ക് വിധേയയായ…