തിരുവനന്തപുരം : വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ടെമ്പിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ 9 പേർ ഉള്‍പ്പെടെ 21 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കുഴിമന്തി, അല്‍ഫാം ഉള്‍പ്പെടെ ചിക്കൻ വിഭവങ്ങള്‍ കഴിച്ചവർക്കാണ് പ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഹോട്ടല്‍ സീല്‍ ചെയ്തു. അതേസമയം, ആരുടേയും നില ഗുരുതരമല്ല. എന്നാല്‍ കുട്ടികള്‍ ഉല്‍പ്പെടെയുള്ളവർ ചികിത്സയിലാണ്.

