Headlines

മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു



       

കൊല്ലം : മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു. മണ്‍റോ തുരുത്ത് സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളയാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവമുണ്ടായത്. സുരേഷിന്റെ വീടിന് സമീപത്തുള്ള അമ്പാടി എന്ന യുവാവാണ് വെട്ടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവാഘോഷ പരിപാടി നടക്കുന്നതിനിടെ അമ്പാടി അവിടെയെത്തുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ അനുനയിപ്പിച്ച് പറഞ്ഞ് വിട്ടിരുന്നു. എന്നാല്‍ ഇവിടെ നിന്നും പോയ പ്രതി റെയില്‍വേ ട്രാക്കിലെത്തി ആത്മഹത്യയ്ക്ക ശ്രമിച്ചു. ഇയാളെ രക്ഷിച്ച് വീട്ടില്‍ കൊണ്ടുപോയത് കൊല്ലപ്പെട്ട സുരേഷടക്കമുള്ളവര്‍ ചേര്‍ന്നായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ അമ്പാടി വെട്ടുകത്തി ഉപയോഗിച്ച് സുരേഷിനെ വെട്ടുകയായിരുന്നു. സുരേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രതിയെ പോലീസ് കസറ്റഡിയിലെടുത്തിട്ടുണ്ട്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: