Headlines

ഓൺലൈൻ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ പോയി, നഷ്ടം നികത്താൻ 80കാരിയുടെ കഴുത്തിൽ കത്തിവച്ച് കവർച്ച; 23കാരൻ പിടിയിൽ

കോട്ടയം: 80കാരിയുടെ കഴുത്തിൽ കത്തിവച്ച് സ്വർണമാല പിടിച്ചുപറിച്ച കേസിൽ പ്രതി പിടിയിൽ. പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ റമ്മിയ്ക്ക് അടിമയായ അമലിന് ഓൺലൈൻ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയാണ് നഷ്‌ടമായത്. പലരിൽ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്. ആളുകൾ പണം തിരികെ ചോദിച്ചതോടെ മടക്കി നൽകുന്നതിനും തുടർന്നും റമ്മി കളിക്കുന്നതിനും പ്രതി മോഷണത്തിന് ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

23നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പത്തനംതിട്ട സ്വദേശിനിയായ സരസമ്മയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ അമൽ സരസമ്മയുടെ കഴുത്തിൽ കത്തിവച്ച് കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവന്റെ മാല കവരുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിലെ നമ്പർ അടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തനംതിട്ട ഇലവുംതിട്ടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഓൺലൈൻ റമ്മിക്ക് അടിമയാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. റമ്മി കളിക്കുന്നതിനായി പലരിൽ നിന്നും പണം വാങ്ങി. അങ്ങനെ മൂന്ന് ലക്ഷം രൂപ നഷ്ടമായി. കടം വാങ്ങിയ പണം ആളുകൾ തിരികെ ചോദിക്കാൻ തുടങ്ങിയതോടെ പണം തിരികെ നൽകുന്നതിനും തുടർന്നും കളിക്കുന്നതിനും വേണ്ടിയാണ് മോഷണത്തിന് ഇറങ്ങാൻ യുവാവ് തീരുമാനിച്ചത്. ഭരണങ്ങാനം സ്വദേശിയായ അമൽ പത്തനംതിട്ടയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. അവിടെ നിന്നാണ് കവർച്ചയ്ക്കുള്ള ശ്രമം ആരംഭിച്ചത്.

സ്ത്രീകൾ മാത്രമുള്ള വീടുകളും കടകളും നോക്കിവച്ചായിരുന്നു മോഷണ ശ്രമം. ഇത്തരത്തിൽ രണ്ടിടത്ത് മോഷണം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 23നാണ് സരസമ്മയുടെ കഴുത്തിൽ കത്തിവച്ച് പ്രതി മാല കവർന്നതെന്നും പൊലീസ് പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: