ന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യയിൽ ജീവനൊടുക്കിയത് 35,950 വിദ്യാർത്ഥികൾ. കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യംവ്യക്തമാക്കുന്നത്. 2019-നും 2021-നും ഇടയിൽ35,950വിദ്യാർഥികൾആത്മഹത്യചെയ്തതായികേന്ദ്രസാമൂഹികനീതി ശാക്തീകരണ സഹമന്ത്രിഅബ്ബയ്യനാരായണസ്വാമിപാർലമെന്റിൽ വ്യക്തമാക്കി. ഈ കാലയളവിൽ ഓരോ വർഷവുംആത്മഹത്യകളുടെഎണ്ണംവർധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പട്ടികജാതി-പട്ടികവർഗ-പിന്നാക്കസമുദായങ്ങളിലെ വിദ്യാർഥികളുടെ വിവരങ്ങൾ തേടിയുള്ള ചോദ്യത്തിന്മറുപടിയായാണ്ഇക്കാര്യംഅറിയിച്ചത്. 2019-ൽ10,335വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. 2020-ൽ 12,526 വിദ്യാർത്ഥികൾ ജീവനൊടുക്കിയപ്പോൾ 2021-ൽആത്മഹത്യയിൽ അഭയം തേടിയത് 13,089വിദ്യാർത്ഥികളാണ്.
കേരളത്തിൽ യഥാക്രമം 2019, 2020, 2021 വർഷങ്ങളിൽ 418, 468, 497 വിദ്യാർഥികൾ ജീവനൊടുക്കി.വിദ്യാർത്ഥി ആത്മഹത്യയിൽ മുന്നിൽമഹാരാഷ്ട്ര(4969)യാണ്.മിസോറ(25)മിലാണ് കുറവ്. കേന്ദ്രഭരണപ്രദേശങ്ങളിൽ ഡൽഹിയിലാണ് (854) ഏറ്റവും കൂടുതൽ വിദ്യാർത്ഥി ആത്മഹത്യ. ഒരു ആത്മഹത്യപോലും റിപ്പോർട്ടുചെയ്യാത്ത ലക്ഷദ്വീപ് മാതൃകയാണ്.
സാമൂഹികവിവേചനം തടയാൻ രാജ്യത്ത് എന്തെല്ലാം നടപടികൾ സ്വീകരിച്ചുഎന്നചോദ്യത്തിന്ഉന്നതവിദ്യാഭ്യാസവകുപ്പ് കൗൺസിലിങ് സെല്ലുകൾ, എസ്.സി./എസ്.ടി.വിദ്യാർഥികളുടെ സെല്ലുകൾ തുടങ്ങി വിവിധസംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് നാരായണസ്വാമി പറഞ്ഞു. എസ്.സി., എസ്.ടി., ഒ.ബി.സി. വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച് വിവരമില്ലെന്ന് ഡോ. ആലോക് സമുന്റെ ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
