മാനന്തവാടി: മാനിനെ കെണി വച്ചു പിടികൂടിയ സംഭവത്തിൽ വനം വകുപ്പ് താൽക്കാലിക വാച്ചർ അടക്കം 4 പേർ അറസ്റ്റിൽ. കൽപറ്റ ഫ്ലയിങ് സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്നു ബേഗൂർ റേഞ്ചിലെ തൃശ്ശിലേരി സെക്‌ഷൻ വനം വകുപ്പ് ജീവനക്കാർ നടത്തിയ പരിരോധനയിലാണ് 5 വയസ്സ് പ്രായമുള്ള പുള്ളി മാനിന്റെ 56 കിലോ ഇറച്ചിയും കശാപ്പ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തത്. താഴെ കുറുക്കൻമൂല ചേങ്ങോത്തു കളപുരക്കൽ തോമസ് (ബേബി), മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
കൂട്ടു പ്രതികളായ കളപ്പുരയ്ക്കൽ കുര്യൻ (റെജി), വനം വകുപ്പ് താൽക്കാലിക വാച്ചർ ചന്ദ്രൻ എന്നിവർ കടന്നുകളഞ്ഞെങ്കിലും പിന്നീടു കീഴടങ്ങി.