40 വർഷം പഴക്കമുള്ള പാലം തകർന്ന് വാഹനങ്ങൾ നദിയിൽ; ‘സൂയിസൈഡ് പോയിന്റി’ൽ 3 മരണം



വഡോദര : മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം ഇന്നുരാവിലെ തകർന്നുവീണു. നിരവധി വാഹനങ്ങൾ മഹിസാഗർ നദിയിലേക്കു വീണു. മൂന്നുപേർ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി. പദ്ര താലൂക്കിലെ മുജ്പുറിനു സമീപമാണ് നാലുദശകം പഴക്കമുള്ള ഗംഭിറ പാലം. ഈ പാലം ‘സൂയിസൈഡ് പോയിന്റ്’ എന്ന പേരിൽ പ്രസിദ്ധമാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്‌ലേശ്വർ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു.അഞ്ച് – ആറ് വാഹനങ്ങൾ നദിയിൽ വീണുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടു ട്രക്കുകളും രണ്ടു വാനുകളും നദിയിൽ വീണവയിൽ ഉൾപ്പെടുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. അഗ്നിരക്ഷാസേന, പൊലീസ്, പ്രദേശത്തെ ജനങ്ങൾ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം നടക്കുമ്പോൾ പാലത്തിൽ കാര്യമായ ട്രാഫിക് ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു‘‘1985ലാണ് പാലം പണിതത്. ആവശ്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം നടത്തും.’’ – ഗുജറാത്തിന്റെ ആരോഗ്യമന്ത്രി റുഷികേഷ് പട്ടേൽ പറഞ്ഞു. സാങ്കേതിക വിദഗ്ധരോടു സ്ഥലത്തെത്തി പാലം തകർന്നതിന്റെ കാരണം കണ്ടെത്താൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു തൂണുകൾക്കു നടുവിലുള്ള സ്ലാബ് ആണ് തകർന്നതെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.

900 മീറ്റർ നീളുമുള്ള പാലത്തിന് 23 തൂണുകളുണ്ട്. ഗുജറാത്തിന്റെ ആനന്ദ് – വഡോദര നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: