ചെങ്ങമനാട്: തമിഴ്നാട് സ്വദേശിയായ യുവതിയെ വിളിച്ചു വരുത്തിയത് വിദേശ ജോലിക്ക് രേഖകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ്. തുടർന്ന് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച 45 കാരൻ അറസ്റ്റിൽ. പാലക്കാട്‌ക്കൊപ്പം ആമയൂർ കിഴക്കേക്കര കല്ലിയിൽ വീട്ടിൽ 45കാരനായ ഷറഫുദ്ദീനാണ് പോലീസ് പിടികൂടിയത്. ചെങ്ങമനാട് സർക്കിൾ ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
