ചാലിശ്ശേരി:പഠനയാത്ര കഴിന്ന് വന്നിരുന്ന കുറ്റിപ്പുറം കെ.എം.സി.ടി വിദ്യാർത്ഥികളെ ബസ്സ് തടഞ്ഞ് അക്രമിച്ച സംഭവത്തിൽ ചാലിശ്ശേരി പോലീസ് 5 പേരെ അറസ്റ്റ് ചെയ്തു.ആറങ്ങോട്ട്കര സ്വദേശികളായ
ജുനൈദ്,രാഹുൽ,ജുബൈൽ,ജാബിർ,അബു എന്നിവരെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.പിടിയിലായ പ്രതികൾ,സമാനമായ നിരവധി കേസുകളിൽ പ്രതികളാണെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.പ്രതികളുമായി പോലീസ് സംഭവസ്ഥലത്ത് എത്തി മൊഴിയെടുത്തു.മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളജിൽ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ ആറങ്ങോട്ടുകരയിൽ വച്ചാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്.വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്.സംഭവത്തിൽ വിദ്യാർത്ഥികൾ അടക്കം 11 പേർക്ക് പരിക്കേറ്റിരുന്നു.ആറങ്ങോട്ടുകരയിൽ അധ്യാപകനെ ഇറക്കാൻ ബസ് നിർത്തിയപ്പോഴാണ് ബസിലെ വിദ്യാർത്ഥിനികളെ പ്രദേശവാസികളായ യുവാക്കൾ ശല്യം ചെയ്തത്. ഇത് സഹപാഠികൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് ബസ്സ് തടഞ്ഞ് സംഘം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നേരെ അക്രമം അഴിച്ച് വിട്ടത്.പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
