6 മാസത്തേക്കുള്ള ഭക്ഷണവും ഡീസലും, ഒപ്പം ആയുധങ്ങളും കരുതിയിട്ടുണ്ട്, ലക്ഷ്യം കണ്ടേ മടങ്ങൂ എന്ന് കർഷക സമരക്കാർ

ന്യൂഡൽഹി: ഇലക്ഷൻ അടുത്തതോടെ ‘കർഷകസമരം’ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ ജനബാഹുല്യം കുറവാണ് എന്നത് സമരക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാൽ ഇത്തവണത്തെ കർഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപണം. ആറുമാസത്തേക്കുള്ള ഭക്ഷണവും ആവശ്യത്തിന് ഡീസലും മുന്‍കൂര്‍ കൈയില്‍കരുതിയാണ് ഇത്തവണ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളതെന്ന് സമരക്കാർ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അതൊന്നും ഇത്തവണ സമരത്തെ ബാധിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു. ‘സൂചി മുതല്‍ ചുറ്റിക വരെ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഈ ട്രോളികളിലുണ്ട്. കല്ലുകള്‍ പിളര്‍ക്കാനുള്ള ആയുധങ്ങള്‍ മുതല്‍ ആറു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും ഡീസലും കരുതിയിട്ടുണ്ട്.ഞങ്ങളുടെ ആവശ്യത്തിന് പുറമേ ഹരിയാനയില്‍ നിന്നുമെത്തുന്ന സഹോദരങ്ങള്‍ക്കുവേണ്ടിയുള്ള വിഭവങ്ങളും ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.’ ഗുര്‍ദാസ്പുരില്‍ നിന്നുള്ള ഹര്‍ഭജന്‍ സിങ് പറഞ്ഞു. ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്ന ഹര്‍ഭജന്റെ ട്രാക്ടറില്‍ ഒന്നല്ല, നിറയെ സാധനങ്ങള്‍ നിറച്ച രണ്ട് ട്രോളികളാണ് ഘടിപ്പിച്ചിട്ടുള്ളത്. 2020-ലെ കര്‍ഷകസമരത്തിലും ഹര്‍ഭജന്‍ പങ്കാളിയായിരുന്നു.കര്‍ഷക സമരത്തിന്റെ കാലത്തെടുത്ത കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതടക്കം ആവശ്യങ്ങളുയര്‍ത്തിയാണ് പുതിയ പ്രക്ഷോഭം. അതേസമയം ആം ആദ്മിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അണികളാണ് സമരക്കാർ എന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: