602 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനത്ത് വനിതകള്‍; സംവരണ സീറ്റുകളില്‍ ഉത്തരവായി





തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗ ങ്ങള്‍ക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളില്‍ 471 ലും സ്ത്രീകള്‍ പ്രസിഡന്റാകും. 416 പഞ്ചായത്തില്‍ പ്രസിഡന്റ് പദത്തില്‍ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷമാര്‍

പഞ്ചായത്ത് -471

ബ്ലോക്ക് -77

മുനിസിപ്പാലിറ്റി-44

കോര്‍പ്പറേഷന്‍-3

ജില്ലാ പഞ്ചായത്ത്-7

ആകെ-602




14 ജില്ലാ പഞ്ചായത്തുകളില്‍ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിലുള്ളവരും പ്രസിഡന്റാകും. ആറ് കോര്‍പറേഷനുകളില്‍ 3 ഇടത്തു വനിതാ മേയര്‍മാരാകും. പട്ടികജാതി-വര്‍ഗത്തിലെ ഉള്‍പ്പെടെ വനിതകള്‍ക്ക് ആകെ സംവരണം ചെയ്തത് 471 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനമാണ്. 92 പഞ്ചായത്തില്‍ പട്ടികജാതി പ്രസിഡന്റ്. ഇതില്‍ 46 ഇടത്ത് വനിതകള്‍. പട്ടികവര്‍ഗത്തിന് 16 പഞ്ചായത്തുകള്‍. ഇതില്‍ എട്ടില്‍ വനിതാ പ്രസിഡന്റ് എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്.



Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: