ദില്ലി: പട്ടിക ജാതി വികസനത്തിനായുള്ള 71,686 കോടി ചെലവഴിക്കാതെ പാഴായെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. 2018 മുതൽ 2023 വരെയുള്ള കണക്കാണ് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചത്. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര സാമൂഹിക നീതി വകുപ്പാണ് മറുപടി നൽകിയത്. ഫണ്ടില്ലെന്ന് പറഞ്ഞ് പട്ടികജാതി ഫെല്ലോഷിപ്പ് വരെ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ കോടികൾ ലാപ്സ‌് ആക്കിക്കളയുന്നത് കടുത്ത അനീതിയെന്ന് വി ശിവദാസൻ കുറ്റപ്പെടുത്തി.
