Headlines

ബുക്ക് മൈ ഷോയ്ക്ക് തീയിട്ട് സ്റ്റീഫച്ചായൻ, എമ്പുരാൻ ബുക്കിംഗ് തുടങ്ങി ഒരു മണിക്കുനുള്ളിൽ ബുക്ക് ചെയ്തത്  86000 ടിക്കറ്റുകൾ

മലയാള സിനിമാപ്രേമികൾ ഏതാനും ദിവസങ്ങളായി എമ്പുരാന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് തന്നെ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുടങ്ങിയ ഉടന്‍ തന്നെ തിയേറ്ററുകൾ നിറയുകയാണ്. റെക്കോർഡ് വിൽപ്പനയാണ് ബുക്ക് മൈ ഷോയിൽ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറുനുള്ളിൽ എൺപത്തി ആറായിരത്തിൽ കൂടുതൽ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റു പോയിരിക്കുന്നത് തൃശൂർ രാഗത്തിലെ ആദ്യ 5 ദിവസത്തെ മുഴുവൻ ടിക്കറ്റും ഒരു മണിക്കൂറിനുള്ളിൽ ബുക്കിംഗ് തീർന്നു.

ഇന്ത്യൻ ബോക്സ് ഓഫീസിലെ പല ചിത്രങ്ങളുടെയും റെക്കോർഡ് എമ്പുരാൻ തിരുത്തി കുറിയ്ക്കുമെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇൻട്രാസ്റ് കാണിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം എമ്പുരാന്റെ വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.


വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: