സിപിഎം സംസ്ഥാന സമിതിയിലേക്ക് 89 പേരെ തെരഞ്ഞെടുത്തു; 17 പേർ പുതുമുഖങ്ങൾ

കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 89 പേരെ തെരഞ്ഞെടുത്തു. അതിൽ 17 പേർ പുതുമുഖങ്ങളാണ്. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. കൂടാതെ അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ പ്രസാദ്, കണ്ണൂരിൽ നിന്ന് വികെ സനോജ്, പിആർ രഘുനാഥിനെ കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും ഡികെ മുരളി, കൊല്ലത്ത് നിന്ന് എസ് ജയമോഹൻ, വയനാട്ടിൽ നിന്ന് കെ റഫീഖ്, എറണാകുളത്തുനിന്നും എം അനിൽ കുമാർ, കോഴിക്കോട് നിന്നും എം മെഹബൂബിനേയും വി വസീഫിനേയും മലപ്പുറത്ത് നിന്നും വിപി അനിൽ, പാലക്കാട് നിന്നും കെ ശാന്തകുമാരിയേയും പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി

അതേസമയം, പത്തനംതിട്ടയിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയില്ല. മന്ത്രി വീണാ ജോർജ്ജിനെ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജോൺ ബ്രിട്ടാസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം കരുനാഗപ്പള്ളി വിഭാഗീയതയില്‍ പങ്കുണ്ടെന്ന് കരുതുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. ശാന്തകുമാരിയും ആർ ബിന്ദുവുമാണ് പുതിയ വനിതാ അം​ഗങ്ങൾ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: