കിളിമാനൂർ :ബാലവേദി കിളിമാനൂർ മണ്ഡലം കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
രാജാരവിവർമ്മ സാംസ്ക്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ലക്ഷ്മി ഉദയൻ അധ്യക്ഷയായി. ബാലവേദി കൺവീനർ എസ്. സുജിത്ത് സ്വാഗതം പറഞ്ഞു.
എ. എം മിഥുന , ഷീബ തുടങ്ങിയവർ പങ്കെടുത്തു. ശാസ്ത്രം ലളിതം എന്ന വിഷയത്തിൽ ബി. ഷിബു പഠന ക്ലാസ്സ് നയിച്ചു കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
വൈകുന്നേരം നടന്ന സമാപനസമ്മേളനത്തിൽ ജില്ലാ കലോത്സവവിജയികൾക്കും വിവിധ മൽസര വിജയികൾക്കും സമ്മാനങ്ങൾ നൽകി. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എ.എസ്. ആനന്ദകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആർ. എസ്. രാഹുൽ രാജ്,സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി , അസിസ്റ്റന്റ് സെക്രട്ടറി ബി.എസ്.റെജി ,ടി.എം . ഉദയകുമാർ ,എന്നിവർ സംസാരിച്ചു. ക്യാമ്പ് ജോയിൻ ഡയറക്ടർ ബി.അനീസ് നന്ദിപറഞ്ഞു.
