Headlines

ക്രിസ്തുമസ് പുതുവത്സര ഡ്രൈവ് 972 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു.

കോട്ടയം: ക്രിസ്തു‌മസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിൽ 972.36 ലിറ്റർ മദ്യം പിടിച്ചെടുത്തതായി എക്സൈസ്. 5.4 ലിറ്റർ ചാരായവും 254.91 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 32.050 ലിറ്റർ ബിയറും 680 ലിറ്റർ വാഷുമാണ് പിടിച്ചെടുത്തത്. ഡിസംബർ ഒന്നു മുതൽ ഡിസംബർ 25 വരെയുള്ള കണക്കാണിതെന്ന് എക്സൈസ് അറിയിച്ചു. 108 അബ്കാരി കേസുകളിലായി 104 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് വാഹനങ്ങൾ തൊണ്ടിയായി കണ്ടെടുക്കുകയും 48,005 രൂപ പിടിച്ചെടുക്കുകയും ചെയ്തു‌. 102 എൻ.ഡി.പി.എസ് കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 3.027 കിലോഗ്രാം കഞ്ചാവും 0.362 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം മെത്താംഫിറ്റമെയ്‌നും ഒരു വാഹനവും ഒരു മൊബൈൽ ഫോണും തൊണ്ടിയായി പിടിച്ചെടുത്തു. 785 റെയ്‌ഡുകളാണ് നടത്തിയത്. 2192 വാഹനങ്ങൾ പരിശോധിച്ചിട്ടുണ്ട്. 500 കള്ളുഷാപ്പുകളും 56 വിദേശമദ്യ വിൽപ്പന ശാലകളിലും പരിശോധനകൾ നടത്തി. 77 കള്ള് സാമ്പിളുകളും 20 ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിൻ്റെ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചെന്ന് എക്സൈസ് അറിയിച്ചു.സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പൊലീസ്, വനം, റവന്യു വകുപ്പുകളുമായി ചേർന്ന് 29 സംയുക്ത റെയ്‌ഡുകളും നടത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: