തിരുവനന്തപുരം :മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 5 തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി.

ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കർ-ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രിൽ 12-ന് ജനിച്ച ഇദ്ദേഹം, സ്റ്റുഡന്റ്സ് കോൺഗ്രസ് എന്ന വിദ്യാർഥി സംഘടനയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നത്. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽനിന്ന് 1970,1977,1980,1982, 2001 വർഷങ്ങളിൽ നിയമസഭയിലെത്തി. 1971-77, 1980-81, 2001-2004 കാലയളവിൽ സംസ്ഥാന മന്ത്രിസഭകളിലും അംഗമായി. 1971-77 കാലത്തെ അച്യുതമേനോൻ മന്ത്രിസഭയിൽ വക്കം കൃഷി, തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. തുടർന്ന് വന്ന നായനാർ സർക്കാരിൽ ആരോഗ്യ, ടൂറിസം മന്ത്രിയായി.

1993-96 കാലത്ത് ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവർണർ ആയിരുന്നു. 2011 മുതൽ 2014 വരെ മിസോറം ഗവർണറായിരുന്നു. 2014 ജൂൺ 30 മുതൽ 2014 ജൂലൈ 14 വരെ ത്രിപുരയുടെ ഗവർണറായി അധിക ചുമതലയും വഹിച്ചിരുന്നു. തിരക്കുള്ള അഭിഭാഷകനായിരുന്ന വക്കം, ആർ.ശങ്കറിന്റെ നിർദേശപ്രകാരമാണ് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.
ഡോ. ലില്ലിയാണ് വക്കം പുരുഷോത്തമന്റെ ഭാര്യ. രണ്ട് ആൺമക്കളും
