കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു; കേന്ദ്രത്തിന് കത്ത് നൽകി ഗതാഗത സെക്രട്ടറി

തിരുവനന്തപുരം: രണ്ട് റെയിൽവെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റാൻ പോകുന്നത്. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നുമാക്കും. രണ്ടു സ്റ്റേഷനുകളും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപ​ഗ്രഹ​ ടെർമിനലുകളാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം.

സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജർ ഡിസംബർ ആദ്യം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ പേര് മാറ്റത്തിന് സർക്കാർ അനുമതി നൽകി. തീരുമാനം അറിയിച്ച് ​ഗതാ​ഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.

തിരുവനന്തപുരം സെൻട്രലിലെ ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെയാണ് ഉപ​ഗ്രഹ ടെർമിനുകൾ വികസിപ്പിക്കുക എന്ന തീരുമാനത്തിലെത്തിയത്. കൊച്ചുവേളി എന്ന സ്റ്റേഷനുള്ളതും അത് തിരുവനന്തപുരത്താണെന്നും ഭൂരിഭാഗം ആളുകൾക്ക് അറിയില്ല, അതിനാൽ തന്നെ സെൻട്രലിലേക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ യാത്ര ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള യാത്രക്കാരാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു തീരുമാനം. യാത്രക്കാർക്ക് സൗകര്യം ലഭിക്കുന്നതോടെ വരുമാന വർധനയും റെയിൽവെ ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: