കൊല്ലം: ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭയുടെ കീഴിൽ ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ആരംഭിച്ച പദയാത്രയ്ക്കാണ് മുസ്ലീം ജമാ അത്ത് കമ്മിറ്റി സ്വീകരണം നൽകിയത്. കൊല്ലം പള്ളിമുക്കിലാണ് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റി ശിവഗിരി തീർത്ഥാടകരെ സ്വീകരിച്ചത്.
സ്വീകരണസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് എ.അൻസാരി, ജമാഅത്ത് സെക്രട്ടറി ഹാജി എ.അബ്‌ദുൽ റഹുമാൻ, ട്രഷറർ എം.കെ.ഹാജി, സെയ്നുൽ ആബ്ദീൻ, വൈസ് പ്രസിഡന്റ് എസ്.സബീർ, ജോയിന്റ് സെക്രട്ടറി അഹമ്മദ് ഉഖൈൽ, ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ സലിം ഹാജി, പ്രൊഫ.ഡോ.എൻ.ഇല്യാസ് കുട്ടി, അബ്‌ദുൽ സലാം പൂച്ചട്ടി, ബദറുദ്ദീൻ മണിയുകുളം, എം.എ. ബഷീർ, അസനാരുകുഞ്ഞ് ചാണിക്കൽ, നൗഷാദ് യൂനുസ്, കൊല്ലൂർവിള നാസിമുദ്ദീൻ, മുഹമ്മദ് ഷെരീഫ് കസേരകട, ഇ.കെ.അഷറഫ്, അറഫാത്ത് ഹബീബ്, ബിസ്മി നവാസ്, അബ്‌ദുൽ വാഹിദ് പുത്തൻ പുരയിൽ, അബ്‌ദുൽ റഹിം ലബ്ബ, വൈ.കെ.നിസാമുദ്ദീൻ, കമാൽ തോപ്പിൽ പുത്തൻവീട് എന്നിവർ പങ്കെടുത്തു.
