തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം ശങ്കരനാരായണക്ഷേത്രത്തിലെ വലിയകുളത്തിൽ ബിരുദ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
നാവായിക്കുളം രാധാകൃഷ്ണവിലാസത്തിൽ ഗിരീഷ്, ലേഖ ദമ്പതികളുടെ മകൻ അപ്പൂസ് എന്ന അജയകൃഷ്ണൻ (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അജയകൃഷ്ണനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തുന്നത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
