തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ പു തുവത്സരം ആരംഭിച്ചത് സെർവർ തകരാറോടെ. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സെർവർ പണി മുടക്കിയത്. ചൊവ്വാഴ്‌ചയിലെ അവധി കഴിഞ്ഞ് ബുധനാഴ്‌ച വൈകീട്ടോടെയാണ് തകരാർ പരി ഹരിക്കാനായത്. സംസ്ഥാനത്തെ സബ് രജി സ്ട്രാർ ഓഫിസുകളിൽ ഭൂമികൈമാറ്റ രജിസ്ട്രേ ഷൻ ഉൾപ്പെടെ സേവനങ്ങൾ നിലച്ചു.
ഭൂമി കൈമാറ്റത്തിനായി പണം കൈമാറി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടച്ചശേഷം ബുധനാഴ്ച രാവിലെ മുതൽ സബ് രജിസ്ട്രാർ ഓഫിസുകളിൽ എത്തിയവർക്കാണ് സെർവർ തകരാർ ഇരുട്ടടിയായത്. ബാധ്യത സർട്ടിഫിക്ക റ്റ്, ആധാരങ്ങളുടെ പകർപ്പ്, പ്രത്യേക വിവാഹ ര ജിസ്ട്രേഷൻ എന്നിവക്കായി ഫീസ് അടയ്ക്കുന്ന തിനോ, സർട്ടിഫിക്കറ്റുകളും, പകർപ്പുകളും പ്രി ന്റ് എടുക്കാനോ സാധിച്ചില്ല. ആധാരങ്ങളുടെ ര ജിസ്ട്രേഷനുവേണ്ടി ഓൺലൈൻ ചെയ്ത നിര വധി പേരുടെ പണവും അക്കൗണ്ടിൽനിന്നും പോയിട്ടും വീണ്ടും പണം അടയ്ക്കാനുള്ള നിർ ദേശം ലഭിച്ചതായും പരാതിയുണ്ട്.
അപേക്ഷ നൽകി പണം അടച്ചവർക്ക് സർട്ടിഫി ക്കറ്റുകളുടെ പുരോഗതി പരിശോധിക്കുമ്പോൾ പണം അടച്ചിട്ടില്ലെന്ന സന്ദേശമാണ് ലഭിക്കുന്ന തെന്നും അപേക്ഷകർ പറയുന്നു. സെർവർ തക രാറിനെ തുടർന്ന് ആധാരം, ഇ- ഗഹാൻ എന്നിവ യുടെ രജിസ്ട്രേഷൻ, ബാധ്യത സർട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകർപ്പ്, വിവാഹ രജിസ്ട്രേഷ ൻ തുടങ്ങി സേവനങ്ങളും നിലച്ചു. മാത്രമല്ല, മി ക്ക സബ് രജിസ്ട്രാർ ഓഫിസുകളിലും ഇ- ഗഹാ ൻ രജിസ്ട്രേഷൻ താറുമാറായിട്ടും ദിവസങ്ങളാ യി. ഇതുകാരണം സഹകരണബാങ്കുകളിലെ വാ വിതരണവും നിലച്ചിരിക്കുകയാണ്. ബാങ്കി ലെ വായ്പ കടം അവസാനിപ്പിച്ച് ഭൂമി കൈമാ റ്റം ചെയ്യാനായി കാത്തിരിക്കുന്നതും നിരവധി പേരാണ്.
