രാജ്യത്തെ ഏറ്റവും കൂടുതൽ സമ്പത്തിന് ഉടമയെന്ന സ്ഥാനം മുകേഷ് അംബാനിയില്‍നിന്ന് തിരികെ പിടിച്ച് ഗൗതം അദാനി. ഇതോടെ ബ്ലൂംബര്‍ഗിന്റെ ലോക സമ്പന്ന പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണിപ്പോൾ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. മുകേഷ് അംബാനിയാകട്ടെ പതിമൂന്നാം സ്ഥാനത്തും.
പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ്‍ ഡോളര്‍)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ്‍ ഡോളര്‍)യും. കഴിഞ്ഞ ഡിസംബറില്‍ 4.41 ബില്യണ്‍ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബര്‍ഗിന്റെ പട്ടികയില്‍ അദാനി 16-ാം സ്ഥാനത്തെത്തിയിരുന്നു.
ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞവര്‍ഷം അദാനിക്ക് തിരിച്ചടിയായത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്ന സുപ്രീം കോടിതിയുടെ വിധിയെതുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തിയതാണ് അദാനി ഇപ്പോള്‍ നേട്ടമാക്കിയത്.
