വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം മേയ് മൂന്നിനകം പൂര്‍ത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍. ഡിസംബറില്‍ തുറമുഖം കമ്മിഷന്‍ ചെയ്യും. ആദ്യഘട്ടത്തിന് ആവശ്യമായ ശേഷിക്കുന്ന ക്രെയിനുകള്‍ മാര്‍ച്ച് മാസത്തില്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തുറമുഖത്തിന്റെ ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കം ഉടന്‍ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം മന്ത്രി വാസവന്‍ വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ചു. മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് നടത്തിവന്ന എല്ലാ പ്രവര്‍ത്തനങ്ങളും തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്നും നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
